10:23am 13 November 2026
NEWS
അതിരൂപത ക്കായി മാർപാപ്പയോട് മാപ്പ് യാചിച്ച് വിശ്വസികൾ ബസിലിക്ക പള്ളിയിൽ പാപ
പരിഹാര പ്രാർത്ഥന കൂട്ടായ്മ നടത്തി

26/04/2025  06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അതിരൂപത ക്കായി മാർപാപ്പയോട് മാപ്പ് യാചിച്ച് വിശ്വസികൾ ബസിലിക്ക പള്ളിയിൽ പാപ പരിഹാര പ്രാർത്ഥന കൂട്ടായ്മ നടത്തി
HIGHLIGHTS

കാലം ചെയ്തഫ്രാൻസീസ് മാർപാപ്പയോട് മാപ്പ് യാചിച്ച് കാത്തലിക്ക് നസ്രാണി അസോസിയേഷൻ എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിക്ക് മുന്നിൽ നടത്തിയ പാപപരിഹാര പ്രാർത്ഥന കൂട്ടായ്മ

കൊച്ചി : കാലം ചെയ്ത ഫ്രാൻസീസ് മാർപാപ്പയോട് എറണകുളം - അങ്കമാലി മേജർ അതിരൂപതയിലെ വിശ്വസികൾ മാപ്പ് യാചിച്ച് സെൻറ് മേരീസ് ബസിലിക്ക കത്തീഡ്രൽ പള്ളിക്ക് മുൻപിൽ ഉപവാസ അനുസ്മരണ പാപപരിഹാര പ്രാർത്ഥന കൂട്ടായ്മ നടത്തി.കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പ്രാർത്ഥന കൂട്ടായ്മ ഒരുക്കിയത്.നിത്യതയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച കല്പനകളും നേരത്തെ ബസിലിക്ക പള്ളിയിൽ പ്രവേശിച്ച വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് മാർ സിറിൾവാസിലിനെ ആക്രമിച്ചതും വത്തിക്കാനിൽ നിന്ന് വരുന്ന പ്രബോധനങ്ങളെ സമൂഹമധ്യത്തിൽ വളച്ചൊടിച്ചതിനും അതിരൂപതയിലെ ചില വൈദീകരും അൽമായരും നിർബാധം തുടരുന്ന അനുസരണക്കേടും സഭ വിരുദ്ധ നിലപാടും എടുക്കുന്നവർ കാണിക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് മാപ്പക്കണം പരിശുദ്ധ പിതാവെ എന്നാ ആവശ്യം ഉയർത്തിപ്പിടിച്ചാണ് എറണാകുളം - അങ്കമാലി മേജർ അതിരൂപത ക്കായി വിശ്വാസികൾ ബസിലക്കയുടെ മുൻപിൽ പിതാവേ മാപ്പ് എന്ന പ്രാർത്ഥന അപേക്ഷയുമായി ഉപവസിച്ച് മുട്ട് കുത്തി കൈൾ വിരിച്ച് ഉപവാസ യാചന പ്രാർത്ഥന യജഞം നടത്തിയത്. അതിരൂപതയിലെ 16 ഫൊറോനകളിൽപ്പെട്ട കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ ഉന്നതാധികാര സമിതികോർ കമ്മിറ്റി അംഗങ്ങളാണ് അനുസ്മരണ പാപപരിഹാര പ്രാർത്ഥന യജ്ഞത്തിൽ സംബദ്ധിച്ചത് പിതാവിൻ്റെ ഛായചിത്രത്തിന് മുൻപിൽ പൂവിതറൽ, തിരി കത്തിക്കൽ, അനുസ്മരണ പ്രഭാഷണം, പ്രാർത്ഥനകൾ എന്നിവ ഉണ്ടായിരുന്നു.കാത്തലിക്ക്നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം. പി ജോർജ്, ഭാരവാഹികളായ ഷിജു സെബാസ്റ്റ്യൻ, ബൈജു ഫ്രാൻസീസ്, ഷൈബി പാപ്പച്ചൻ, എം.ജെ. ജോസഫ്, മാർട്ടിൻ ജോസ്, എൻ എ സെബാസ്റ്റ്യൻ, ഷൈജൻ തോമസ്, ഡേവീസ് ചൂരമന, എൻ .പി ആൻറണി, കെ.ഡി. വർഗീസ്, ആൻറണി മേയ്ക്കാൻ തുരുത്തിൽ എന്നിവർ നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img