02:14am 22 November 2026
NEWS
ദി ഫെയ്സ് ഓഫ് ദി ഫെയിസ്ലെസ് ഗ്ലോബൽ സെലബ്രേഷൻ 2026 നവംബർ 22 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
21/11/2026  07:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദി ഫെയ്സ് ഓഫ് ദി ഫെയിസ്ലെസ് ഗ്ലോബൽ സെലബ്രേഷൻ 2026 നവംബർ 22 ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : ഷൈസൺ പി ഔസേഫ് സംവിധാനം ചെയ്ത്, 125 അന്താരാഷ്ട്ര പുരസ് കാരങ്ങൾ നേടുകയും ഓസ്‌കാർ നോമിനേഷൻ വരെ എത്തുകയും ചെയ്‌ത 'ദി ഫേസ് ഓഫ് ദി ഫേസ്‌സ്ലെസ്' എന്ന ചിത്രത്തിൻ്റെ വിജയാഘോഷം 'ദി ഫേസ് ഓഫ് ദി ഫേസ്സെസ്' ഗ്ലോബൽ സെലബ്രേഷൻ, കെസിബിസി മീഡിയ കമ്മിഷൻ, ചാവറ കൾച്ചറൽ സെൻ്ററുമായി ചേർന്ന് 2026 നവംബർ 22 ഞായറാഴ്ച ചാവറ കൾച്ചറൽ സെൻ്ററിൽ നടത്തപ്പെടുന്നു.ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4 മണി വരെ 'ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്' സിനിമയുടെ പ്രദർശനവും തുടർന്ന് 4.30 ന് പൊതുസമ്മേളനം നടക്കും.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ വ.ഫാ.തോമസ് തറയിൽ അധ്യക്ഷത വഹിക്കും ആലപ്പുഴ കൃപാസനം ഡയറക്ടർ ഫാ.ഡോ.വി പി ജോസ ഫ് വലിയവീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും.

മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എം പി, ബെന്നി ബഹനാൻ എം.പി. ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ റവ.ഫാ.അനിൽ ഫിലിപ്പ് സി എം ഐ റവ.ഫാ.ജോർജ്ജ് പനക്കൽ വി സി. ഉമാ തോമസ് എം.എൽ.എ .ടി. ജെ വിനോദ് എം.എൽ.എ. മുഹമ്മദ് ഷിയാസ് എം.എൽ.എ. സിനിമാ നടി വിൻസി അലോഷ്യസ് സംവിധായകൻ ഷെയ്‌സൺ ഔസേപ്പ്, പ്രൊഡ്യൂസർ സാന്ദ്ര ഡിസൂസ തുടങ്ങിയവർ പങ്കെടുക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img