06:25pm 06 August 2026
NEWS
കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുന്നു : ആഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തല
06/08/2026  04:10 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 കേരളത്തിലെ പൊലീസ്  സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുന്നു : ആഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തല

 

ആഗസ്റ്റ് 15  മുതല്‍ കേരളത്തിലെ പൊലീസ്  സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണ്.  My police station എന്ന പുതിയ  പദ്ധതിയിലൂടെ കേരളത്തിലെ പൊലീസ് സംവിധാനത്തെ  ജനങ്ങളുടെ സ്വന്തം സംവിധാനമാക്കിമാറ്റുകയാണ്. കേരള  പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ഒരു പരിവര്‍ത്തനമാണ്. ജനങ്ങള്‍ക്ക് കൂടുതല്‍മെച്ചപ്പെട്ട സേവനം നല്‍കുന്ന ജനാധിപത്യ പൊലീസിംഗ് എന്ന സങ്കല്‍പ്പത്തിലെ നിര്‍ണ്ണായകമായ ചുവട് വയ്പ്പാണിത്.

ആഗസ്റ്റ് 15 മുതല്‍പൊലീസ് സ്റ്റേഷനുകളില്‍സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മ്മാരായി ( എസ് എച്ച് ഓ)  സബ് ഇന്‍സ്പക്ടര്‍മ്മാരെ നിയമിക്കാന്‍സര്‍ക്കാര്‍തിരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ  സര്‍‌ക്കാരിന്റെ കാലത്ത്  എസ് എച്ച് ഒ  മാരായി സര്‍ക്കിള്‍ഇന്‍സ്പക്ടര്‍മാരെ നിയമിക്കുന്ന തിരുമാനമെടുത്തിരുന്നു. ഇതില്‍സമൂലമായ മാറ്റം വരുത്തിക്കൊണ്ടാണ് ഈ പുതിയ പരിഷ്കാരം ആഭ്യന്തര വകുപ്പ് കൊണ്ടുവരുന്നത്.  സബ് ഇന്‍സ്പക്ടര്‍മ്മാരായി നേരിട്ട് ജോലിയില്‍പ്രവേശിക്കുന്ന  യുവതീ- യുവാക്കള്‍ക്ക് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ലഭിക്കുന്നത് അവരുടെ കാര്യക്ഷമതയെയും , തിരുമാനങ്ങള്‍എടുക്കാനുള്ള കഴിവിനെയും കൂടുതല്‍ ശക്തമാക്കും.
കേരളത്തിലെ 484  ലോ ആന്റെ് ഓര്‍ഡര്‍പൊലീസ് സ്റ്റേഷനുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ജനങ്ങള്‍ക്ക്  പൊലീസ് സ്റ്റേഷനുകള്‍തങ്ങളുടേത് കൂടിയാണെന്ന്  ബോധ്യപ്പെടാനും ജനകീയ പൊലീസിംഗ് എന്ന ആശയം കൂടുതല്‍ ദൃഡമാക്കാനും ഇത് ഉപകരിക്കും
കേരളത്തിലെ 419 പൊലീസ് സ്റ്റേഷനുകളിലാണ് ആഗസ്റ്റ് 15 മുതല്‍എസ് എച്ച് ഒ മാരായി സബ് ഇന്‍സ്പക്ടര്‍മ്മാരെ നിയമിക്കുന്നത്. അതേ സമയം  പ്രാധാന്യമുള്ള 64 പൊലീസ് സ്റ്റേഷനുകളില്‍എസ് എച്ച് ഒ മാരായി  സര്‍ക്കിള്‍ഇന്‍സ്പക്ടര്‍റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിലനിര്‍ത്തും.

മുല്ലപ്പെരിയാറിന്റെ നിര്‍ണ്ണായകവും തന്ത്രപരവുമായ  പ്രധാന്യം കണക്കിലെടുത്ത്  ആ സ്റ്റേഷനിലെ എസ് എച്ച് ഒ യുടെ ചുമതല ഡിവൈഎസ് പിക്ക് തന്നെയായിരിക്കും.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും എടുത്ത് പറയേണ്ടതും കേരളത്തിലെ  63 പൊലീസ് സ്റ്റേഷനുകളില്‍എസ് എച്ച് ഒ മാരാകാന്‍പോകുന്നത് വനിതാ സബ് ഇന്‍സ്പക്ടര്‍മ്മാരിയിരിക്കും എന്നതാണ്.
സബ് ഇന്‍സ്പക്ടര്‍മ്മാരെ എസ് എച്ച് ഒ മാരായി  നിയമിക്കുമ്പോള്‍അവര്‍ക്ക് മാര്‍ഗ നിര്‍ദശം നല്‍കാനും   പ്രവര്‍ത്തനങ്ങള്‍നിരീക്ഷിക്കാനും  സര്‍ക്കിള്‍ഇന്‍സ്പക്ടര്‍മ്മാരുടെ കീഴില്‍  200 പൊലീസ് സര്‍ക്കിളുകള്‍സൃഷ്ടിക്കപ്പെടും.

My police station  പദ്ധതിയുടെ പ്രധാന സവിശേഷതകള്‍

പൊലീസ് സ്റ്റേഷനിലെത്തുന്ന ഓരോ വ്യക്തിയുടെയും അന്തസിനെ മാനിച്ചുകൊണ്ട്, മെച്ചപ്പെട്ട, സമയബന്ധിതമായ,  സേവനങ്ങള്‍നല്‍കിക്കൊണ്ട്   വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന   പൗരന്റെ  സംതൃപ്തി ഉറപ്പുവരുത്തുക എന്നതാണ് My police station  പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കസ്റ്റഡി മരണങ്ങള്‍,  കസ്റ്റഡി മര്‍ദ്ദനങ്ങള്‍എന്നിങ്ങിനെ custodial crimes   നെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ്  My police station   പദ്ധതിയുടെ അടുത്ത സുപ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ  നടപടികളിലൊന്നാണ്   custodial crimes. ആരുടെ നേരെയും മൂന്നാം മുറ  പ്രയോഗിക്കാന്‍പാടില്ല.  ഇത് നിയമവിരുദ്ധമാണ്, മാനവിക വിരുദ്ധമാണ്. കുറ്റകൃത്യം തെളിയിക്കുന്നത് പോലെ തന്നെ  പ്രധാന്യമുള്ളതാണ് അതിനായി പൊലീസ് സ്വീകരിക്കുന്ന വഴികളും.

പുതിയ കര്‍മമ പരിപാടി ( PLAN OF ACTION)
പുതിയ എസ് എച്ച് ഒ മാര്‍ക്കെല്ലാം ORIENTATION TRAINING  നല്‍കണം.
പൊലീസ്  സ്റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഘട്ടം ഘട്ടമായി ORIENTATION TRAINING   നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
സൂപ്പര്‍വൈസറി ഇന്‍സ്പക്ടര്‍മ്മാരുടെയും ഡി വൈ എസ് പിമാരുടെയും പരിശീലനം.
സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ എന്നത് സര്‍ക്കിള്‍ഇന്‍സ്പക്ടര്‍മുതല്‍മുകളിലേക്കുള്ലവരാണ്. ഇവരുടെ സജീവമായ ഇടപെടല്‍ഉണ്ടെങ്കിലേ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം  കാര്യക്ഷമമായി നടക്കൂ. പൗരന്‍മ്മരാടും കീഴുദ്യോഗസ്ഥരോടും നല്ല  ബന്ധം  പുലര്‍ത്താന്‍സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ക്ക് കഴിയണം.  അനാവശ്യ സമ്മര്‍ദ്ദം ആത്മഹത്യയിലേക്ക് നയിക്കുന്നതു പോലുള്ള അവസ്ഥ ഒഴിവാക്കണം.
സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍പഠിക്കുകയും ഉള്‍ക്കൊള്ളുകയും വേണം.   അതുവഴി കൂടുതല്‍മെച്ചപ്പെട്ട സേവനങ്ങള്‍ഉറപ്പുവരുത്താന്‍കഴിയും.
ഹൈടെക് കുറ്റകൃത്യങ്ങളുടെ കാലമാണിപ്പോള്‍. ലോണ്‍ആപ്പുകളും,  മറ്റു സൈബര്‍തട്ടിപ്പുകളും  വലിയ തോതില്‍വര്‍ധിക്കുന്നു. ഇതെല്ലാം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍പൊലീസിനെ പ്രാപ്തമാക്കും. ഇതിനായി  ഐജി  സൈബര്‍സെക്യുരിറ്റിയുടെ  നേതൃത്വത്തില്‍ ഇപ്പോള്‍തന്നെ ഒരു സംവിധാനം   പ്രവര്‍ത്തിക്കുന്നുണ്ട്.


Community policing
സംസ്ഥാനത്ത് ഇരുപത്  വര്‍ഷമായി നിലനില്‍ക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതല്‍കാര്യക്ഷമമാക്കും. ഇപ്പോള്‍അത് യാന്ത്രികമായ പ്രവര്‍ത്തനങ്ങളിലേക്ക് ചുരുങ്ങിയിട്ടുണ്ട്.

Independent feed back (  സ്വതന്ത്രമായ വിലയിരുത്തല്‍)

My police station  പദ്ധതിയുടെ  പ്രധാന ഘടകമാണ്  ഫീഡ് ബാക്ക് ശേഖരിക്കാനുള്ള സംവിധാനം. റേഞ്ച് ഡിഐജി മാര്‍തങ്ങളുടെ ചുമതലയിലുള്ള ഓരോ സ്റ്റേഷനില്‍നിന്നും   ഫീഡ്  ബാക്കുകള്‍ശേഖരിക്കണം. മാസം തോറും ഇത് വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍നല്‍കണം.

സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍എഡിജിപി (ലോ ആന്റ് ഓര്‍ഡര്‍) ആയിരിക്കും  My police station   കോ ഓര്‍ഡിനേറ്റര്‍
സംസ്ഥാന പൊലീസ് മേധാവി   ഈ പദ്ധതിയുടെ പ്രതിമാസ പ്രോഗ്രസ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. 
നൂതനമായ ഈ പദ്ധതിക്ക് എല്ലാ മാധ്യമങ്ങളുടെയും  പിന്തുണയുണ്ടാകണമെന്നഭ്യര്‍ത്ഥിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img