
ചെങ്ങന്നൂർ: മനുഷ്യൻ്റെ ജീവിത സായാഹ്നം സന്തോഷകരമായി തീരുവാൻ വാർദ്ധക്യത്തിലായവരെ പ്രത്യേകമായി കരുതണമെന്നും എന്നാൽ ഇന്ന് മുതിർന്ന തലമുറ പലപ്പോഴും സമൂഹത്തിൽ നിന്നും പിന്തള്ളപ്പെട്ടു പോകുകയാണെന്നും ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ബഥേൽ അരമനയിൽ നടന്ന സെൻ്റ് ജോസഫ് ഫോറം സീനിയർ സിറ്റിസൺസ് സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്നവരുടെ അനുഭവ സമ്പത്ത് പുതുതലമുറയ്ക്ക് വഴികാട്ടിയായി തീരണമെ ന്നും ലഭ്യമാകുന്ന സമയം മുതിർന്നവർ ഫലപ്രദമായി വിനിയോഗിക്കുവാൻ ഇടയാകണമെന്നും അദ്ദേഹം പറഞ്ഞു. സെൻ്റ് ജോസഫ് ഫോറം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ജേക്കബ് ചെറിയാൻ യോഗത്തിൽ അദ്ധക്ഷത വഹിച്ചു. അന്തർദേശീയ മോട്ടിവേഷണൽ ട്രയിനർ ചെറിയാൻ വർഗീസ് ക്ലാസിന് നേതൃത്വം നല്കി.
ഭദ്രാസന സെക്രട്ടറി ഫാ.പി.കെ. കോശി, മാത്യു തോമസ് കോർ എപ്പിസ്ക്കോപ്പാ, ജോൺ പോൾ കോർ എപ്പിസ്ക്കോപ്പാ,ജനറൽ സെക്രട്ടറി ഏബ്രഹാം മാത്യു വീരപ്പള്ളിൽ, ജോയിൻ്റ് സെക്രട്ടറി റെജി ജോസഫ്, ട്രഷറർ ടി.ഒ.യോഹന്നാൻ, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ കോശി വർഗീസ്, എ.സി. ജോയി, അന്നമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. സെൻ്റ് ജോസഫ് സീനിയർ ഫോറം ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.











