06:02am 26 May 2026
NEWS
PLDA ഉത്തരവിലെ പിഴവ് വയലുകളിലെ ഉപ്പ് വെള്ളം ഇതുവരെ ഒഴിവായില്ല . ഈ വർഷവും കൃഷി മുടങ്ങും.
25/05/2026  11:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
PLDA ഉത്തരവിലെ പിഴവ് വയലുകളിലെ ഉപ്പ് വെള്ളം ഇതുവരെ ഒഴിവായില്ല . ഈ വർഷവും കൃഷി മുടങ്ങും.

ടവപ്പാതി ആരംഭിക്കുമ്പോൾ തന്നെ വിത്ത് വിതക്കുന്നതിനു വേണ്ടി  അതിനു  മുന്നോടിയായി നിലങ്ങൾ ഉഴുതുമറിച്ച് ഒരുക്കുന്ന നടപടികൾ ഇതുവരെ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ വർഷവും കൃഷി തടസ്സപ്പെടും എന്ന കർഷകർ ആശങ്കപ്പെട്ടു .  പിഎൽ ഡി എ ഉത്തരവിലെ പിഴവുമൂലമാണ് ഇത് സംഭവിച്ചത് എന്ന് നെൽ കർഷകർ ആരോപിച്ചു. ജില്ലാ കളക്ടർ ചെയർമാൻ ആയിട്ടുള്ള പൊക്കാളി നില വികസേന ഏജൻസി (പിഎൽ ഡി എ) ആണ് പോക്കാളി നിലങ്ങളിലെ കാർഷിക കലണ്ടർ നിയന്ത്രിക്കുന്നത് . ഏപ്രിൽ 15 മുതൽ നവംബർ 14 വരെ നെൽകൃഷി മാത്രം ചെയ്യേണ്ട സീസൺ ആണ് . ശേഷിക്കുന്ന അഞ്ചുമാസം മാത്രമാണ് ഇതേ വയലുകളിൽ മത്സ്യകൃഷി അനുവദിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ഏപ്രിൽ ഒമ്പതാം തീയതി വിജ്ഞാപനം ചെയ്ത പി എൽ ഡി എ ഉത്തരവനുസരിച്ച് മേയ് 30 നകം വയലുകളിലെ വെള്ളമൊഴിവാക്കി നിലങ്ങൾ ഉഴുതു മറിച്ചു ഒരുക്കിയാൽ മതി എന്ന് നിർദ്ദേശിച്ചിരുന്നു . ഉത്തരവ് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ കൊച്ചി , പറവൂർ, കണയന്നൂർ താലൂക്കുകളിലെ നെൽക്കർഷകർ ഇതിൻ്റെ പിഴവ് ചൂണ്ടി കാണിച്ചു കൊണ്ട് അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല . ഏപ്രിൽ 14ന് മത്സ്യകൃഷി അവസാനിപ്പിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ വയലുകളിലെ വെള്ളം പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നു . പതിറ്റാണ്ടുകളായി കർഷകർ തുടർന്നു പോന്നിരുന്ന ഈ കാർഷിക കലണ്ടർ വിദഗ്ധ ഉപദേശത്തിൻ്റെ മറവിൽ അട്ടിമറിച്ചതോടുകൂടി ഏപ്രിൽ 14ന് ശേഷവും വയലുകളിൽ ഉപ്പുവെള്ളം സംഭരിക്കുന്ന നിയമവിരുദ്ധമായ പ്രവണത തുടർന്നു . വയലുകളിൽ നിയമവിരുദ്ധമായി വെള്ളം സംഭരിക്കുന്നതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയമസഭ ഇലക്ഷന്റെ ഉത്തരവാദിത്തങ്ങളുടെ മറവിൽ    യാതൊരു നടപടിയും സ്വീകരിച്ചില്ല . ഫലത്തിൽ കേരള കാർഷിക സർവകലാശാലയുടെ നിർദ്ദേശങ്ങൾ  അവഗണിക്കപ്പെട്ടു . ഏപ്രിൽ മാസത്തിലെ തീഷ്ണമായ വേനൽ ചൂടിൽ വയലുകൾ വരണ്ട് ഉണങ്ങിയാൽ മാത്രമേ മത്സ്യകൃഷിയുടെ കാലത്ത് ഉൽപാദനം വർദ്ധിപ്പിക്കുവാൻ വേണ്ടി വയലുകളിൽ ഉപയോഗിച്ചിട്ടുള്ള രാസ ഘടകങ്ങൾ നിർവീര്യമാക്കപ്പെടുകയുള്ളൂ. ജലാംശം പൂർണ്ണമായും ഒഴിവാക്കപ്പെട്ടതിന് ശേഷം  ഉണങ്ങിയ വയൽ തട്ടുകൾ വാരങ്ങളും കൂനകളും ആയി ഏപ്രിൽ മാസത്തിൽ തന്നെ രൂപാന്തരപ്പെടുന്നു.  തുടർന്ന് പെയ്യുന്ന വേനൽ മഴയിൽ അവശേഷിക്കുന്ന ലവണ രസവും  വയലുകളിൽ നിന്ന്  മാറിയതിനുശേഷം മാത്രമാണ് ഇടവപ്പാതിയിൽ ലഭിക്കുന്ന മഴ വെള്ളം സംഭരിച്ച് വിത്ത് വിതയ്ക്കുന്നത് . ശാസ്ത്രീയമായി ഈ പ്രക്രിയയാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത് . ഉപ്പ് വെള്ളം ഒഴിവാക്കാത്തത് കൊണ്ട് നിലങ്ങൾ ഇതുവരെ ഉണങ്ങി കിട്ടിയിട്ടില്ല . വയലുകൾ അനുയോജ്യമായ രീതിയിൽ വരണ്ട ഉണങ്ങാതെ, ഒരുക്കാതെ വിത്ത് വിതച്ചാൽ കൃഷി ഫലപ്രദമാകില്ല എന്ന അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എന്ന കർഷകരായ നിലമുടമകൾ ചൂണ്ടിക്കാണിച്ച്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img