
എറണാകുളം : 2025 -26 അദ്ധ്യയന വർഷത്തെ എറണാകുളം റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 ചൊവ്വാഴ്ച ആരംഭിക്കും . നവംബര്‍ 29 വരെ എറണാകുളത്തെ വിവിധ വേദികളിൽ ആയിട്ടാണ് കലാമേള നടക്കുക. എണ്ണായിരത്തോളം കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമാമാങ്കത്തിൽ ജില്ലയിലെ സ്കൂളുകളിൽ നിന്നും എസ്കോർട്ടിങ് അധ്യാപകരുംസംഘാടകരും ടീം മാനേജർമാരുമായി 11114 പേര് പങ്കെടുക്കും .നവംബര്‍ 24 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം സെൻറ് ആൻറണീസ് സ്കൂളിൽ രെജിസ്ട്രേഷൻ ആരംഭിക്കും.
നവംബര്‍ 26 ബുധനാഴ്ച രാവിലെ 9 മണിക്ക് എറണാകുളം സെൻറ് ആൻറണീസ് ഹയർ സെക്കന്ററി സ്കൂളിൽ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും.തുടർന്ന് കലാമേളയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ടി ഐ എ എസ് നിർവഹിക്കും. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ കെ സതീഷ് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ സ്വാഗതമാശംസിക്കും. കലാമേള നടക്കുന്ന 5 സ്കൂളുകളിലെയും മാനേജർമാർ മുഖ്യാതിഥികൾ ആയിരിക്കും.
ഉത്ഘാടനത്തെ തുടർന്ന് ഈ കലാമേളയുടെ ലോഗോ വരച്ച വിദ്യാർത്ഥി മാസ്റ്റർ ബിൻസിൽ ബിജു മാത്യുവിന് എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ടി ഐഎഎസ്, പുരസ്കാരം സമ്മാനിക്കും. കേരള വിദ്യാഭ്യാസ -സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കും.
നവംബർ 29 വൈകിട്ട് 5 30ന് സമാപന സമ്മേളനത്തോടെ തിരശ്ശൂീല വീഴും. ബഹുമാനപ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സമ്മാന വിതരണം നിർവഹിക്കുകയും ചെയ്യും. എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ സ്വാഗതം ആശംസിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഡീഷണൽ ഡയറക്ടർ നവീന അധ്യക്ഷത വഹിക്കും.
കലോത്സവത്തിൽ 5 ദിവസവും മത്സരാര്‍ത്ഥികള്‍ക്കും എസ്കോർട്ടിങ് അധ്യാപകർക്കും വളണ്ടിയര്‍മാര്‍ക്കും മറ്റു പ്രവർത്തകർക്കുമായി വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരിക്കും .വിഭവസമൃദ്ധമായ സദ്യ നടത്തപ്പെടുന്നത് എറണാകുളം സെൻറ് ആൽബർട്ട്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രത്യേകം തയ്യാറാക്കുന്ന ഊട്ട് പുരയിലാണ്. 16 വേദികളിലായാണ് വിവിധ
മത്സരങ്ങൾ അരങ്ങേറുക . ഇതോടൊപ്പം തന്നെ സംസ്കൃതോത്സവം,അറബിക് കലോത്സവം എന്നിവയും നടത്തപ്പെടുന്നു . പൂർണ്ണമായുംഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും കലാമേള സംഘടിപ്പിക്കുക . 300 ഓളം ഇനങ്ങളിലായി 5 ദിവസംനീളുന്ന ഈ കലാവിരുന്നിൽ പ്രഗത്ഭരായ വിധികർത്താക്കൾ കുട്ടികളുടെ പ്രകടനങ്ങൾ വിലയിരുത്തും . വിവിധ അധ്യാപക സംഘടനകൾ ഏറ്റെടുത്തു നടത്തുന്ന ഈ കലാമേളയിൽ ഉദ്ഘാടന സമാപന സമ്മേളനങ്ങൾ എറണാകുളം സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് നടത്തപ്പെടുന്നത്. 36 ആം ജില്ലാ കലോത്സവത്തിനാണ് ചരിത്രമുറങ്ങുന്ന എറണാകുളം നഗരം സാക്ഷ്യം വഹിക്കുന്നത്.തുറമുഖ നഗരമായ കൊച്ചിയുടെ പൈതൃകംപേറുന്നതും കേരളത്തിലെ ഏക മെട്രോ നഗരവുമായ എറണാകുളത്ത് നടത്തപ്പെടുന്ന ഈ കലാ മാമാങ്കത്തിന് അതിൻറെ തായ ചരിത്രം അടയാളപ്പെടുത്തുവാൻ ഉണ്ട്.
Photo Courtesy - Google








