
എറണാകുളം: എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ(EMSOA )എല്ലാ വർഷത്തെയും പോലെ ഇത്തവണയും പാവപ്പെട്ടവർക്കായി 750 സൗജന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എറണാകുളം എം.എൽ.എ. ടി.ജെ. വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന ഈ ജീവകാരുണ്യ പ്രവർത്തനം അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ നേർസാക്ഷ്യമാണ് എന്നു പറഞ്ഞു് EMSOA യെ MLA ശ്ലാഘിച്ചു. സമൂഹത്തിലെ അർഹരായ ആളുകൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം നടപ്പാക്കുന്നത് എന്ന് ജെനറൽ സെക്രട്ടറി ശ്രീ NH ഷമീദ് പറഞ്ഞു.കൊച്ചി മുനിസിപ്പൽ corporation ഡെപ്യൂട്ടി മേയർ അൻസിയ ചടങ്ങിൽ സന്നിഹിതയായിരുന്നു. kmsoa വൈസ് പ്രസിഡൻ്റ് T H നാസർ സ്വാഗതം പറഞ്ഞു. EMSOA പ്രസിഡൻറ് , ശ്രീ സി ജെ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീ മനു ജേക്കബ്, കേരള Merchants Chamber of Commerce President ,പി. നിസാർ, kmcc മുൻ പ്രസിഡൻ്റുമാരായ ശ്രീ L A ജോഷി, മൊഹമ്മദ് സഗിർ, kmcc ജനറൽ സെക്രട്ടറി ശ്രീ V E Anwar, CITU City ബ്രാഞ്ച് സെക്രട്ടറി ശശി കുമാർ എന്നിവര്‍ ആശംസകൾ നേർന്നു. ചടങ്ങിൽ അസോസിയേഷനിലെ മറ്റ് ഭാരവാഹികളും അംഗങ്ങളും സന്നിഹിതരായിരുന്നു. ഈ ജീവകാരുണ്യ പ്രവർത്തനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും, യൂത്ത് വിങ്ങിനും അസോസിയേഷ്ന്‍ വേണ്ടി ട്രഷറർ ശ്രീ K P ബിനു പ്രത്യേകം നന്ദി അറിയിച്ചു.
Photo Courtesy - Google








