
ഭാരതത്തിൻ്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സേവാ പാക്ഷികമായി ആചരിക്കുന്നു. സേവാ പാക്ഷികത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് എറണാകുളം സിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പോഷകാഹാര വിതരണം നടത്തി. സംസ്ഥാന സഹ ട്രഷറർ എ അനൂപ് വിതരണ ഉദ്ഘാടനം നടത്തി. ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, സ്ഥാന വക്താവ് കെ വി എസ് ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി എസ് സജി, സംസ്ഥാന സമിതി അംഗം പത്മജ എസ് മേനോൻ, ട്രഷറർ പ്രസ്റ്റി പ്രസന്നൻ, ജില്ലാ ഉപാദ്ധ്യക്ഷ രമാദേവി തോട്ടുങ്കൽ, ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ, മഹിളാമോർച്ച ജില്ലാ അധ്യക്ഷ റാണി ഷൈൻ, ന്യൂനപക്ഷമോർച്ച ജില്ലാ അധ്യക്ഷൻ ഡെമീഷ്, മണ്ഡലം പ്രസിഡണ്ട് മാരായ മഞ്ജു രാമലഹിതൻ, അഡ്വ. രൂപേഷ്, സുരേഷ്, മോർച്ച ഭാരവാഹികളായ സുധ വിമോദ്, ശ്രീലക്ഷ്മി അരുൺ, മിനി സി എൻ , എ സി അലക്സ്, പത്മകുമാരി, സുധ സുരേഷ്, ശോണിമ നവീൻ എന്നിവർ നേതൃത്വം നൽകി.








