05:25am 21 September 2026
NEWS
എഞ്ചിനീയെഴ്‌സ് ഫോറം ഖത്തർ അതലറ്റ് മീറ്റ് ശ്രദ്ദേയമായി
19/02/2025  02:53 PM IST
എഞ്ചിനീയെഴ്‌സ് ഫോറം ഖത്തർ അതലറ്റ് മീറ്റ് ശ്രദ്ദേയമായി

ദോഹ :ഖത്തറിലെ മലയാളി എൻജിനിയർമാരുടെ പ്രഫഷണൽ സംഘടന ആയ എഞ്ചിനീയർസ് ഫോറം ഖത്തറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ , അത് ലറ്റിക് മീറ്റ് ശ്രദ്ദേയമായി.ഖത്തർ ദേശിയ കായിക ദിനാഘോഷ പരിപാടികളുടെഭാഗമായി അസ്‌പെയർ ഡോമിൽ നടത്തിയ അത്ലെറ്റിക് മീറ്റ് 
ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ഡി ശംഖ്പാൽ  ഉദ്ഘാടനം ചെയ്തു.

എഞ്ചിനീയർസ് ഫോറം പ്രസിഡന്റ്‌ സലീം അബൂബക്കർ അധ്യക്ഷത വഹിച്ചു. IBPC പ്രസിഡന്റ്‌ താഹ മുഹമ്മദ്‌, എഞ്ചിനീയർസ് ഫോറം ബോർഡ്‌ ഓഫ് ഗവർണർസ് ചെയർമാൻ ഷൌക്കത്തലി എന്നിവർ ആശംസകൾ നേർന്നു. വിവിധ കായിക ഇനങ്ങളിലായി അറന്നൂറോളം മത്സരാർഥികളാണ് പങ്കെടുത്തത്‌.ടി കെ എം എഞ്ചിനീയറിംഗ് കോളേജ് കൊല്ലം ഒന്നാം സ്ഥാനം കരസ്തമാക്കി.എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് കുറ്റിപ്പുറം രണ്ടാം സ്ഥാനവും , വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .എഞ്ചിനീയർസ് ഫോറം ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ സ്വാഗതവും സ്പോർട്സ് സെക്രട്ടറി ലബീബ് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img