01:40pm 07 November 2026
NEWS
ബ്രദർ മാവൂരൂസ് മഹാത്യാഗത്തിന്റെ ആൾരൂപം ഫാ. പൗലോസ് കിടങ്ങൻ.
01/10/2026  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബ്രദർ മാവൂരൂസ് മഹാത്യാഗത്തിന്റെ ആൾരൂപം ഫാ. പൗലോസ് കിടങ്ങൻ.

കൊച്ചി:  ബ്രദർ മാവൂരൂസ് മാളിയേക്കൽ മഹാത്യാഗത്തിന്റെ രൂപമായിരുന്നു വെന്ന് സി എം ഐ കൊച്ചി സെക്രെഡ് ഹാർട്ട് പ്രൊവിൻഷ്യൽ ഫാ. പൗലോസ് കിടങ്ങൻ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെൻററിൽ ബ്ര.മാവൂരൂസ് മാളിയേക്കൽ അനുശോചന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.. ബ്രദർ ഓരോ കത്തുകൾ കൊടുത്തു വിടുമ്പോൾ ആ കത്ത് ലഭിച്ച ഏതൊരാളും ഏറ്റവും യോഗ്യനായ ഒരാൾക്കെ ബ്രദർ അത് എഴുതൂ എന്നുള്ള ബോധ്യമുള്ള ആളായിരിക്കും അത് തീർച്ചയായിട്ടും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും.  നല്ലൊരു ഭക്ഷണം പോലും കഴിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് ബ്രദർ എന്ന് അദ്ദേഹം തുടർന്നു പറഞ്ഞു . കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, ചാവറ കൾച്ചറൽ സെൻറർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ.എമിൽ പുള്ളിക്കാട്ടിൽ സി എം ഐ,  സിറിയക്ക് ഏലിയാസ് വോളണ്ടറി അസോസിയേഷൻ സെക്രട്ടറി ഫാ. തോമസ് തേരാട്ടിൽ, സെൻറ് ജോസഫ് ആശ്രമം സുപ്പീരിയർ ഫാ. മാത്യു കോയിക്കര സി എം ഐ, കൊച്ചി കോർപറേഷൻ കൗൺസിലർമാരായ കെ. വി. പി. കൃഷ്ണകുമാർ, നിർമല ടീച്ചർ,  ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി എബ്രഹാം, കാരി ക്കാമുറി റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് സി.ഡി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ബ്രദർ മാവൂരൂസ് മെമ്മോറിയൽ ബ്ലഡ് ഡൊണേഷൻ ഫോറം,  എറണാകുളം ജനറൽ  ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭു ദാസ് ആർ,  ബ്ലഡ് സെൻറർ മെഡിക്കൽ ഓഫീസർ ഡോ. സാലി കുര്യന് ലോഗോ നൽകി കൊണ്ട്  ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img