07:13pm 30 August 2026
NEWS
എട്ടുനോമ്പ് പെരുന്നാളിന് തുടക്കമായി
30/08/2026  05:49 PM IST
nila
 എട്ടുനോമ്പ് പെരുന്നാളിന് തുടക്കമായി

കാരയ്ക്കാട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കമായി.  ബെർസോമാ റമ്പാൻ വി. കുർബാന അർപ്പിച്ചു കൊടി ഉയർത്തി. വികാരി ഫാ. ഡോ. കോശി പി ജോർജ് നേതൃത്വം നൽകി. എല്ലാ ദിവസവും പ്രഭാതപ്രാർത്ഥന,വി. കുർബാന, മാധ്യസ്ഥപ്രാർത്ഥന, ധ്യാനം,സന്ധ്യപ്രാർത്ഥന, സുവിശേഷപ്രഘോഷണത്തിനു ഫാ.ഗീവർഗീസ് സക്കറിയ, ഫാ. ജിജി തോമസ്, ഫാ. ജോർജി ജോൺ,അസി. വികാരി ഫാ. കോശി ബാബു തുടങ്ങിയവർ നേതൃത്വം നൽകും. 7ന് പാറയ്ക്കൽ മേലുട്ടു കുരിശടിയിൽ നിന്ന് നാട് ചുറ്റി പള്ളിയിലേക്ക് ക്യാൻഡി
ൽ റാസയും 8ന് രാവിലെ വി. കുർബാനയും നേർച്ചവിളമ്പോട് പെരുനാൾ അവസാനിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.