
ദോഹ: കെ എം ,സി സി ഖത്തർ കൊല്ലം ഏരിയ കമ്മിറ്റി ഐബൈക് ഹാളിൽ സംഘടിപ്പിച്ച ഈദ് സംഗമം വൈവിദ്യമാർന്ന പരിപാടികളാൽ ഏറെ ശ്രദ്ധേയമായി. ചടങ്ങിൽ പ്രസിഡണ്ട് അബ്ദുറഹിമാൻ ടി അദ്ധ്യക്ഷതയിൽ കൊയിലാണ്ടി മുൻസിപ്പൽ കെ എം സി സി പ്രസിഡണ്ട് താഹ ബർഗേവ ഉത്ഘാടനവും നിർവഹിച്ചു.
കെ എം സി സി ജില്ലാ മുൻ വൈ: പ്രസിഡണ്ട് കെ.കെ.വി മുഹമ്മദലി, കൊയിലാണ്ടി മണ്ടലം ആക്ടിംഗ് പ്രസിഡണ്ട് ഫാസിൽ കൊല്ലം, ജനറൽ സെക്രട്ടറി ജൗഹർ പുറക്കാട്, ഖജാൻജി നൗഫൽ അലങ്കാർ, കെ എം സി സി ഖത്തർ വനിതാ വിംഗ് ഉപദേശക സമിതിയംഗം നൗഷിബ ശാഫി എന്നിവരും സംസാരിച്ചു.
നാട്ടിൽ നിന്നെത്തിയ റിയാലിറ്റി ഷോ ഫെയിം ഫെല്ല ഫായിസിനും കെ എം സി സി ഖത്തർ വുമൺസ് വിംഗ് സംസ്ഥാന ഉപദേശക സമിതി അംഗമായ നൗഷിബ ഷാഫിക്കും പരിപാടിയിൽ സ്നേഹാദരവ് നൽകി .
ഗായകൻ സലിം പാവർട്ടി യും മകൻ സൽമാൻ ഫാരിസും ഖത്തറിന്റെ നിത്യ ഹരിത താരങ്ങളാണെന്ന് പാടി തെളിയിക്കുകയുണ്ടായി. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഫെല്ല ഫായിസും ഗസൽ മുട്ടിപ്പാട്ട് സംഘവും ഹൃദ്യമായ പ്രകടനങ്ങൾ കൊണ്ട് പരിപാടിയെ ധന്യമാക്കി..
കെ എംസി സി ഖത്തർ കൊല്ലം എരിയായുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
രക്ഷാധികാരികളായി അബ്ദുറഹിമാൻ ടി(ബൈത്തു റഹ്മ) ഫാസിൽ കൊല്ലം. ഷാഫി യു. സലാം കെ.വി എന്നിവരെയും ലത്തീഫ്. ഹർഷ് (പ്രസിഡണ്ട് ). ഇസ്മായിൽ താജ് (ജനറൽ സിക്രട്ടറി) നവാസ് കെ.വി (ട്രഷറർ) എന്നിവരെയും. വൈസ് പ്രസിഡണ്ടുമാറായി സിറാജ് എം.ബി,ഹാരിസ്, എ.എം,റിസ്വാൻ കൊല്ലം
സെക്രട്ടറിമാർ അസലു.ടി,സദഫു കെ.വി ജനറൽ സെക്രട്ടറി കെ വി സലാം സ്വാഗതവും രക്ഷാധികാരി യൂ ഷാഫി നന്ദി പറഞ്ഞു











