09:32am 13 November 2026
NEWS
ഹൃദയത്തിന്റെ വാതിലുകൾ തുറക്കണം ശ്രേഷ്‌ഠ ബാവ കരിങ്ങാച്ചിറ കത്തീഡ്രലിൽ ശുബ്ക്കോനോ ശശ്രൂഷ നടന്നു
16/02/2026  08:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹൃദയത്തിന്റെ വാതിലുകൾ തുറക്കണം  ശ്രേഷ്‌ഠ ബാവ കരിങ്ങാച്ചിറ കത്തീഡ്രലിൽ ശുബ്ക്കോനോ ശശ്രൂഷ നടന്നു
HIGHLIGHTS

വലിയ നോമ്പിൻ്റെ മുന്നോടിയായി കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ശുബ്ക്കോനോ ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ കാർമികത്വം വഹിക്കുന്നു. ഫാ. ഗീവർഗീസ് തണ്ടായത്ത്, ഫാ. ജോഷി മാതു ചിറ്റേത്ത്, ഫാ. റിജോ ജോർജ്, ഫാ. ഷൈജു പഴമ്പിള്ളി, ഫാ. ബേസിൽ ഷാജു, ഫാ ടിജോ മർക്കോസ് എന്നിവർ സമീപം

കരിങ്ങാച്ചിറ : മറ്റുള്ളവരോട് സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും നമ്മുടെ ഹൃദയവാതിലുകൾ തുറന്നിടണം. എങ്കിൽ മാത്രമേ നോമ്പിന് അർത്ഥമുണ്ടാകൂ എന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ക്ഷമിക്കാനും, മറക്കാനും, മറ്റുള്ളവരെ ചേർത്തുപിടിക്കാനും തയ്യാറാകുന്നതാണ് യഥാർത്ഥ ഉപവാസം. അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്നത് ഭക്ഷണമുപേക്ഷിക്കുന്നതിനേക്കാൾ പുണ്യമാണെന്ന് ബാവ പറഞ്ഞു.

മുറിപ്പെടുത്തുന്ന വാക്കുകളും പ്രവർത്തികളും അപരൻ്റെ ജീവൻ പോലും അപഹരിക്കപ്പെടുമെന്നും അതുകൊണ്ട് മുറിപ്പെടുത്തുന്ന വാക്കുകൾ പറയുന്നതിനു മുമ്പ് ഒരു വട്ടം ചിന്തിക്കണം. ശുബ്ക്കോനോ ശുശ്രൂഷ ഭവനങ്ങളിലും നടത്തണമെന്നും പരസ്പരം നിരപ്പായി ശുദ്ധമുള്ള നോമ്പിലേക്ക് പ്രാർത്ഥനാപൂർവ്വം പ്രവേശിക്കണമെന്നും ബാവ പറഞ്ഞു. വലിയ നോമ്പിൻ്റെ ആരംഭം കുറിച്ചു കൊണ്ട് ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ശുബ്ക്കോനോ ശുശ്രുഷകൾക്ക് ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോഷി മാതു ചിറ്റേത്ത്, ഫാ. ടിജോ മർക്കോസ്, ഫാ. റിജോ ജോർജ് ഫാ. ബേസിൽ ഷാജു, ഫാ. ഗീവർഗീസ് തണ്ടായത്ത്, ഫാ. ഷൈജു പഴംമ്പിള്ളിൽ എന്നിവർ സഹകാർമികരായി. നൂറുകണക്കിനു വിശ്വാസികളും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img