02:56am 12 November 2026
NEWS
150 രാജ്യങ്ങളിൽ നിന്ന് 6,000 പേർ പങ്കെടുക്കുന്ന ദോഹ ഫോറം ഡിസംബർ 6ന് ആരംഭിക്കും
04/12/2025  09:25 PM IST
nila
150 രാജ്യങ്ങളിൽ നിന്ന് 6,000 പേർ പങ്കെടുക്കുന്ന ദോഹ ഫോറം ഡിസംബർ 6ന് ആരംഭിക്കും

ദോഹ:ഭൗമരാഷ്ട്രീയ സംഘർഷ വേളയിൽ  ആഗോള വെല്ലുവിളികൾ ചർച്ചചെയ്യുന്നദോഹ ഫോറംഡിസംബർ 6, 7തീയതികളിൽനടക്കും.
“Justice in Action: Beyond Promises to Progress” എന്ന തീമിൽനടക്കുന്ന 
ദോഹ ഫോറംഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രക്ഷകർത്തൃ ത്വത്തിലാണ് നടത്തുന്നത്.
150 രാജ്യങ്ങളിൽ നിന്ന് 6,000-ത്തിലധികം പ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്ന  ദോഹ ഫോറത്തിൽ Microsoft സ്ഥാപകനും ഗേറ്റ്സ് ഫൗണ്ടേഷൻ ചെയർമാനുമായ ബിൽ ഗേറ്റ്സ്, യുഎസ് മുൻ വിദേശകാര്യ മന്ത്രി ഹിലാരി ക്ലിന്റൺ, ഘാന പ്രസിഡന്റ് ജോൺ ഡ്രാമാനി മഹാമ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.ഈ വർഷത്തെ ഫോറം ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, മാനവിക പ്രതിസന്ധികൾ, സാങ്കേതിക വ്യതിയാനങ്ങൾ എന്നിവ ശക്തമായ സാഹചര്യത്തിൽ കൂടിയാണ് നടക്കുന്നത്.
‘ഗാസയിലെ സ്ഥിതിഗതികൾ’, ‘ഗൾഫ്-ഇയു ബന്ധങ്ങൾ’, ‘ആഗോള ആരോഗ്യവിതരണം’, AIയുടെ സൈനിക ഉപയോഗത്തിന്റെ അപകടങ്ങളും നിയന്ത്രണവും തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ചകൾ.തുല്യത, പങ്കാളിത്തം, ഉത്തരവാദിത്തഭരണം എന്നിവയെ മുന്നിൽ വച്ച് ആഗോള പരിഹാരങ്ങൾ രൂപപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ്ദോഹ ഫോറം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img