
കൊച്ചി : ശബരിമലയിൽ സ്വർണം കളവ് പോയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ദേവസ്വം മന്ത്രിയേയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിനേയും പുറത്താക്കണമെന്നാവശ്യപ്പെട്ടും കെ പി സി സി യുടെ നേതൃത്വത്തിൽ നടക്കുന്ന മേഖലാ വിശ്വാസ സംരക്ഷണ യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകാൻ ഡി സി സി നേതൃയോഗം തീരുമാനിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ പാലക്കാട് നിന്നാരംഭിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര 16 ന് രാവിലെ 10 ന് ആലുവയിലും വൈകിട്ട് 3 ന് തൃപ്പൂണിത്തുറയിലും സ്വീകരണം നൽകും. ബെന്നി ബഹനാൻ എം പി യുടെ നേതൃത്വത്തിലുള്ള യാത്ര 15 ന് രാവിലെ 10 ന് മൂവാറ്റുപുഴയിൽ നിന്നാരംഭിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷൻ ആയിരുന്നു . കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ യോഗം ഉത്‌ഘാടനം ചെയ്തു . കെപിസിസി വൈസ് പ്രസിഡൻറ് വി ജെ പൗലോസ് ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് എംഎൽഎ മാരായ കെ ബാബു ടി ജെ വിനോദ് എൽദോസ് കുന്നപ്പള്ളി യുഡിഎഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ നേതാക്കളായ എൻ വേണുഗോപാൽ പി ജെ ജോയ് ലൂഡി ലൂയിസ് ഐ കെ രാജു കെ എം സലിം എം ആർ അഭിലാഷ് ടോണി ചമ്മിണി ആശ സനൽ പി കെ അബ്ദുൽ റഹ്മാൻ ആർ കെ സുരേഷ് ബാബു കെ എം റഹീം തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google