
എറണാകുളം ഹുബ്ബു റസൂൽ കോൺഫറൻസിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന ഉലമ കോൺഫറൻസ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തുന്നു.
കൊച്ചി: കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇരുപതാമത് ഹുബ്ബ് റസൂൽ കോൺഫറൻസിന്റെ ഭാഗമായി ജില്ലാ ഉലമ കോൺഫറൻസ് മുട്ടം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഷാജഹാൻ ബാഖാവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതിയംഗം കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് സി ടി ഹാഷിം തങ്ങൾ, എം പി അബ്ദുൽ ജബ്ബാർ സഖാഫി, അഷറഫ് സഖാഫി. മുഹമ്മദ് ഫിറോസ് അഹ്സനി, സലിം അൽ ഹസനി, കെ എസ് എം ഷാജഹാൻ സഖാഫി, ബഷീർ ഉലൂമി, സയ്യിദ് സീതിക്കോയ തങ്ങൾ, കെ കെ ശംസുദ്ധീൻ മുസ്ലിയാർ, ജമാൽ സഖാഫി, അബ്ദുള്ള നദ്വി, സിദ്ധീഖ് അശ് അരി, നൗഫൽ സഖാഫി, മീരാൻ സഖാഫി, സി എ ഹൈദ്രോസ് ഹാജി, കലൂർ അബൂബക്കർ ഹാജി മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു
Photo Courtesy - Google








