
ചെങ്ങന്നൂർ: രണ്ടുദിവസമായി ആലപ്പുഴ ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിൽ ലഭിച്ച വൻ സ്വീകരണങ്ങക്ക് ശേഷം പുതുയുഗ യാത്രയുടെ ജില്ലതല സമാപനം ചെങ്ങന്നൂരിൽ നടന്നു. വ്യാഴാഴ്ചരാത്രി വൈകിയെത്തിയിട്ടും വൻ ജനാവലി വി ഡി സതീശനെ സ്വീകരിക്കുവാൻ ചെങ്ങനൂരിലെ സമ്മേളന സ്ഥലത്ത് കാത്തുനിന്നു. പൊതുസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ ബന്നി ബഹനാൻ എം.പി, വി.കെ.ശ്രീകണ്ഠൻ എം.പി, ഷാനിമോൾ ഉസ്മാൻ, ബി ആർ എം ഷഫീർ, ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്, കെപിസിസി ഭാരവാഹികളായ അഡ്വ. എബി കുര്യാക്കോസ്, എ എ ഷുക്കൂർ,അഡ്വ. ജോൺസൺ എബ്രഹാം, സെക്രട്ടറി സുനില്‍ പി ഉമ്മന്‍, യുഡിഎഫ് ജില്ലാ ചെയർമാൻ സി കെ ഷാജി മോഹൻ, കൺവീനർ അഡ്വ.ബി. രാജശേഖരൻ, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, രാധേഷ് കണ്ണനൂര്‍, ഡി.വിജയകുമാര്‍, പി.വി ജോണ്‍, അഡ്വ. ജോര്‍ജ് തോമസ്, കെ.ആര്‍ സജീവന്‍, സുജിത് ശ്രീരംഗം, ബിപിന്‍ മാമ്മന്‍, രാജന്‍ കണ്ണാട്ട്, സാബു ഇലവുംമൂട്ടില്‍, പി എന്‍ നെടുവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എം സി റോഡില്‍ ആഞ്ഞിലിമൂട് ജംഗ്ഷനില്‍ നിന്നും യുഡിഎഫ് യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ചെങ്ങന്നൂർ ബഥേല്‍ ജംഗ്ഷനിൽ എത്തിയ യാത്രയെ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് വാദ്യമേളങ്ങളോടെ സമ്മേളന സ്ഥലത്തേയ്ക്ക് ആനയിച്ചു.











