
കൊച്ചി: കേന്ദ്ര സർക്കാർ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കടൽമണൽ ഖനന കൊള്ളക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗത്തിൽ തീരുമാനിച്ചു . 15ആം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു എറണാകുളം ടൗൺ ഹാളിൽ വച്ച് നടത്തുന്ന പരിപാടിയിൽ ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുക്കും.കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെയും ക്രമസമാധാന തകർച്ചക്കെതിരെയും ഡിസിസിയുടെ നേതൃത്വത്തിൽ തെരുവ് സമരങ്ങളുമായി രംഗത്തിറങ്ങാനും തീരുമാനിച്ചു. എസ് സി / എസ് ടി വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളും ബജറ്റ് വിഹിതങ്ങളും വീട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് 13 ആം തീയതി വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കലൂർ എ ജെ ഹാളിൽ നടക്കുന്ന യുഡിഎഫ് സമര സമ്മേളനത്തിനുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി വൈസ് പ്രസിഡന്റ് വ് പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, യു ഡി എഫ് ചെയർമാൻ ഡോമനിക് പ്രസന്റേഷൻ, നേതാക്കളായ കെ പി ധനപാലൻ, ജോസഫ് വാഴക്കൻ, അജയ് തറയിൽ, ഈ കെ രാജു, ജെയ്സൺ ജോസഫ്, പി ജെ ജോയി, ആശ സനൽ, ടോണി ചമ്മിണി, എം ആർ അഭിലാഷ്, പി കെ അബ്ദുറഹ്മാൻ, കെ എം സലിം, ഡോ. ജിന്റോ ജോൺ, റീസ് പുത്തൻവീടൻ തുടങ്ങിയവർ സംസാരിച്ചു.











