05:13am 30 September 2026
NEWS
ലഹരിക്കെതിരെ മാരത്തോൺ ജില്ലാ കളക്ടർ ജേഴ്സി പ്രകാശനം ചെയ്തു.
28/09/2026  10:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരിക്കെതിരെ മാരത്തോൺ ജില്ലാ കളക്ടർ ജേഴ്സി പ്രകാശനം ചെയ്തു.

കൊച്ചി: കൊച്ചി കോർപ്പറേഷൻ 46, 47 ഡിവിഷനുകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പൂണിത്തുറയിൽ ഒക്ടോബർ 2-ന് സംഘടിപ്പിക്കുന്ന മാരത്തോണിന്റെ ജേഴ്സി എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ്. പ്രകാശനം ചെയ്തു.

കളക്ടറുടെ ക്യാമ്പ് ഹൗസിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, കോർപ്പറേഷൻ കൗൺസിലർ വി.പി. ചന്ദ്രൻ, ശ്രീനി മേനോൻ, ആഷിത് രാജു, മിനി മോഹൻ, ആദർശ് വി.എ തുടങ്ങിയവർ പങ്കെടുത്തു.

10 കിലോമീറ്റർ, 3 കിലോമീറ്റർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിപിഎസ് ലേക്‌ഷോർ ആണ് മാരത്തോണിന്റെ പ്രധാന സ്പോൺസർ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img