NEWS
നൂറ്റവൻ പാറ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ്ലൈൻ പൊട്ടി
24/12/2025 10:07 PM IST
nila

ചെങ്ങന്നൂർ : നൂറ്റവൻ പാറ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ്ലൈൻ പൊട്ടി സമീപത്തുള്ള വീടിൻ്റെ കൽക്കെട്ടിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്കഴിഞ്ഞ രണ്ടാഴ്ചയായി ഈ വിവരം വാട്ടർ അഥോറിറ്റിയെ അറിയിച്ചിട്ടും ഇതുവരെ അതു പരിഹരിക്കുവാൻ തയ്യാറായിട്ടില്ല. റോഡിൻ്റെ അടിയിൽ കൂടി പോകുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. ഇത് അറിയിച്ചിട്ടും പമ്പിംഗ് തുടർന്നുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ രാത്രി മുതൽ
വെള്ളം ഒഴുകി വീടിൻ്റെ ചുറ്റിനും ഒഴുകിക്കൊണ്ടിരിക്കുകയാണ്. പമ്പ് ചെയ്യുന്നയാൾ ഒരു സമയക്രമം പാലിക്കാതെയാണ് വെള്ളം പമ്പ് ചെയ്യുന്നത് അതിൻ്റെ മുഴുവൻ ബുദ്ധിമുട്ടും ഈ വീട്ടുകാർ അനുഭവിക്കേണ്ടി വരുന്നു ഉത്തരവാദിത്വപ്പെട്ടവർ ആരും തന്നെ ഇതുവരെ ഇത് പരിശോധിക്കുകയോ പരിഹരിക്കുവാൻ തയ്യാറാകുകയോ ചെയ്തിട്ടില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











