04:30pm 18 August 2026
NEWS
അന്യഭാഷാ നടന്മാരെ നായകനാക്കി ഹാട്രിക് വിജയം നേടിയ സംവിധായകൻ...
17/08/2026  09:29 PM IST
nila
അന്യഭാഷാ നടന്മാരെ നായകനാക്കി ഹാട്രിക് വിജയം നേടിയ സംവിധായകൻ...

തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് വെങ്കി അറ്റ്‌ലൂരി. 'തൊലി പ്രേമ' എന്ന ചിത്രം മുഖേന തെലുങ്ക് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത മൂന്ന് സിനിമകളും വമ്പൻ കളക്ഷൻ നേടി ഹാട്രിക് വിജയമായിരിക്കുകയാണ്. ഇതിൽ ആദ്യത്തെ ചിത്രം തമിഴ് നടൻ ധനുഷ് നായകനായി അഭിനയിച്ച 'വാത്തി'യാണ്.  2023-ൽ റിലീസായ ഈ ചിത്രം തെലുങ്കിൽ  'സർ' എന്ന പേരിലും പുറത്തിറങ്ങി. ഈ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്!  അതിനടുത്തായി മലയാള നടനായ ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച 'ലക്കി ഭാസ്കർ' എന്ന ചിത്രമാണ് വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്തത്. തമിഴിലും, തെലുങ്കിലുമായി ഒരുങ്ങിയ ഈ ചിത്രവും 100 കോടിയിലധികം കളക്ഷൻ നേടി!    2024-ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. അതിനു ശേഷം തമിഴ് നടൻ സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി. സംവിധാനം ചെയ്ത ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. തമിഴിലും, തെലുങ്കിലുമായി റിലീസാകിയിരിക്കുന്ന ഈ ചിത്രവും പുറത്തുവന്ന മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടിയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്. ഈ മാസം 14-നാണ് ഈ ചിത്രം റിലീസായത്. പൊതുവെ എല്ലാ സംവിധായകരും തന്റെ മാതൃഭാഷാ നടന്മാരെ നായകനാക്കി ചിത്രങ്ങൾ ഒരുക്കുവാനാണ് താല്പര്യം കാണിക്കാറുള്ളത്! എന്നാൽ അന്യഭാഷാ നടന്മാരെ നായകനാക്കി അടുത്തടുത്ത് മൂന്ന് ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ഹാട്രിക് വിജയം നേടിയ സംവിധായകനായിരിക്കുകയാണ് വെങ്കി അറ്റ്‌ലൂരി!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img