07:08pm 28 August 2026
NEWS
ഡിജിറ്റൽ കളിമുറ്റത്ത് വീണ്ടും പോരാട്ടച്ചൂട്; വിർചുവോസിറ്റി ബാറ്റിൽ ഗ്രൗണ്ട് 2026 സെപ്റ്റംബറിൽ ദോഹയിൽ
28/08/2026  01:01 PM IST
nila
ഡിജിറ്റൽ കളിമുറ്റത്ത് വീണ്ടും പോരാട്ടച്ചൂട്; വിർചുവോസിറ്റി ബാറ്റിൽ ഗ്രൗണ്ട് 2026 സെപ്റ്റംബറിൽ ദോഹയിൽ

 

 

ദോഹ:ഡിജിറ്റൽ കളിമുറ്റങ്ങളിൽ വീണ്ടും തന്ത്രങ്ങളുടെയും വേഗതയുടെയും പോരാട്ടച്ചൂടുയരുന്നു. ഖത്തറിലെ പ്രമുഖ ഈസ്പോർട്സ് ചാമ്പ്യൻഷിപ്പായ വിർചുവോസിറ്റി ബാറ്റിൽ ഗ്രൗണ്ട് (VBG) ഖത്തർ 2026-ന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ 1 മുതൽ 30 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വിർചുവോസിറ്റിയിൽ വച്ച് നടക്കുമെന്ന് ഖത്തർ കലണ്ടർ അറിയിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ഈ മത്സരമാമാങ്കത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് ഗെയിമർമാരും കണ്ടന്റ് ക്രിയേറ്റർമാരും ആരാധകരും പങ്കാളികളാകും.
​രണ്ടു ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം 1.6 കോടിയോളം ഇന്ത്യൻ രൂപ) ഇത്തവണത്തെ ആകെ സമ്മാനത്തുക. 
വാലറന്റ് (Valorant),
​ഫോർട്ട്നൈറ്റ് (Fortnite),
​പബ്ജി മൊബൈൽ (PUBG Mobile),
​മൊബൈൽ ലെജൻഡ്സ്: ബാങ് ബാങ് (MLBB),
​ഇ.എ സ്പോർട്സ് എഫ്.സി 26 (EA Sports FC 26),
​ടെക്കൻ 8 (Tekken 8),
​സൂപ്പർ സ്മാഷ് ബ്രോസ്. അൾട്ടിമേറ്റ് (Super Smash Bros. Ultimate)എന്നി 
ഏഴ് ലോകോത്തര ഗെയിമിംഗ് ടൈറ്റിലുകളിലാണ് പോരാട്ടം നടക്കുന്നത്.
ഓൺലൈൻ ക്വാളിഫയറുകൾ, ലാൻ (LAN) ക്വാളിഫയറുകൾ എന്നിവയ്ക്ക് ശേഷം ആവേശകരമായ തത്സമയ ഗ്രാൻഡ് ഫൈനലുകളോടെയാകും ചാമ്പ്യൻഷിപ്പ് അവസാനിക്കുക.
​വിസിറ്റ് ഖത്തർ അവതരിപ്പിക്കുന്ന 'ഹല സമ്മർ 2026' പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ഒരീദൂ നേഷൻ സാങ്കേതിക പങ്കാളിത്തം വഹിക്കുന്ന ടൂർണമെന്റിൽ അൽ കാസ് സ്പോർട്സ് ചാനലാണ് മീഡിയ പങ്കാളി. ഖത്തർ ഈസ്പോർട്സ് ഫെഡറേഷനും സ്നൂനു സിറ്റിയുമാണ് പ്രധാന സ്പോൺസർമാർ.
​വളർന്നുവരുന്ന ഡിജിറ്റൽ-വിനോദ മേഖലയിൽ യുവാക്കൾക്ക് മികച്ച അവസരമൊരുക്കാനും, ഖത്തറിനെ ആഗോള ഈസ്പോർട്സ് ഹബ്ബായി ഉയർത്താനും ഈ ഇവന്റിലൂടെ സാധിക്കുമെന്ന് വിസിറ്റ് ഖത്തർ ഫെസ്റ്റിവൽസ് ആന്റ് ഇവന്റ്സ് ഡയറക്ടർ അഹമ്മദ് അൽ ബിനാലിയും, ലീഷർ സി.ഒ.ഒ അലി ബിൻ മുഹമ്മദ് അൽ അത്തിയ്യയും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img