12:42pm 11 November 2026
NEWS
പ്രതിരോധ അക്കൗണ്ട്‌സ് വകുപ്പ് ആഘോഷിച്ചു
03/10/2025  05:53 PM IST
പ്രതിരോധ അക്കൗണ്ട്‌സ് വകുപ്പ് ആഘോഷിച്ചു

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്തെ കടാരിബാഗിലെ സരസ്വതി ഹാളില്‍ പ്രതിരോധ അക്കൗണ്ട്‌സ് വകുപ്പ് ദിനം 2025 ആഘോഷിച്ചു. ഇന്ത്യന്‍ നാവികസേനയുടെ സതേണ്‍ നേവല്‍ കമാന്‍ഡ് ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ ഉപദേഷ്ടാവ് ടി കബിലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷനിലെ മറ്റ് മുതിര്‍ന്ന ഐ ഡി എ എസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 
മുപ്പത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍, അക്കാദമിക് മികവ് നേടിയ ജീവനക്കാരുടെ കുട്ടികള്‍, 80 വയസ്സ് തികഞ്ഞ ഡിഫന്‍സ് അക്കൗണ്ട്‌സ് പെന്‍ഷന്‍കാര്‍ എന്നിവരെ ആദരിച്ചു. ആഘോഷങ്ങളില്‍ 300ഓളം പേര്‍ പങ്കെടുത്ത വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img