NEWS
ഇടതുപക്ഷം ചോദിച്ചു വാങ്ങിയ തോൽവി
04/05/2026 04:22 PM IST
nila

ജനാധിപത്യത്തിൽ , അധികാരം ജനങ്ങൾക്കാണെന്ന തിരിച്ചറിവ് ഇല്ലാതെ പോയതും ,
വെള്ളാപ്പള്ളിയുടെ വർഗീയതയോട് " കടക്കു പുറത്തെന്ന് " പറയേണ്ട ഭരണ നേതൃത്വം അത്തരം ആളുകളെ ചേർത്തു പിടിച്ചതിൻ്റെ പരിണിത ഫലവുമാണ് ഇടതുപക്ഷം നേരിട്ട കനത്ത പരാജയത്തിന് കാരണമെന്ന് ഐ.എം.സി.സി.ഖത്തർ കമ്മറ്റി അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷങ്ങൾക്ക് സർക്കാരിനുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ ഇത്തരം കൂട്ടുകെട്ടുകൾ കാരണമായി.
കേരളത്തിൻ്റെ മത നിരപേക്ഷ സ്വഭാവം ശക്തമായി നിലനിൽക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സജീവമായ സാന്നിധ്യം അനിവാര്യമായത് കൊണ്ട് തന്നെ തെറ്റുകളിൽ നിന്ന് പാഠമുക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തും എന്ന് പ്രതീക്ഷിക്കാം.
തിളക്കമാർന്ന വിജയം കൈവരിച്ച യുഡിഎഫ് സാരഥികൾക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










