02:24pm 13 November 2026
NEWS
പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം അട്ടിമറിച്ചു കിഴക്കമ്പലം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
27/08/2025  07:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം അട്ടിമറിച്ചു കിഴക്കമ്പലം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കിഴക്കമ്പലം:  കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം സിപിഎമ്മുമായി ചേര്‍ന്ന് അട്ടിമറിച്ചതിനെതുടർന്ന്  കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.എം ദര്‍ശിനിയെ പഞ്ചായത്ത് പ്രസിഡന്റ് മിനിരതീഷ്‌ സസ്‌പെൻഡ് ചെയ്തു.സെക്രട്ടറി ടി. അജിയ്ക്ക്  കാരണകാണിക്കല്‍ നോടിസും നല്‍കി.  
 ബസ് സ്റ്റാന്‍ഡ് പൂണ്ണമായും അടച്ചിട്ട് നിര്‍മ്മാണം നടത്തണമെന്ന  പഞ്ചായത്ത്  കമ്മിറ്റീ തീരുമാനത്തിനു വിരുദ്ധമായി, സെക്രട്ടറിയും, അസി. സെക്രട്ടറിയും ചേർന്ന് തീരുമാനം മാറ്റി എഴുതുകയായിരുന്നു. ഇതിനെ തുടർന്നാണ്  കാരണകാണിക്കല്‍ നോടിസും സസ്പെൻഷൻ നടപടിയും എടുക്കാൻ ഇടയായത്. കുന്നത്തുനാട് MLA  യും സിപിഎം ഉം ചേർന്ന് കിഴക്കമ്പലം പഞ്ചായത്തിൽ ഭരണ സ്തഭനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും, പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമായി ഗരുതരമായ ചട്ടലംഘനം കാട്ടിയതിനെതിനെ തുടര്‍ന്നാണ് സെക്രട്ടറിക്കും അസി.സെക്രട്ടറിക്കും എതിരേ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മിനി രതീഷ് വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img