01:18pm 13 November 2026
NEWS
കേന്ദ്ര സർക്കാർ 120 കോടിയുടെ പദ്ധതി നവോത്ഥാന നായകർ ക്ക് സ്മാരകമൊരുക്കു മെന്നുള്ള തീരുമാനം സ്വാഗതാർഹം: വീരശൈവ സംസ്കാരിക സമിതി, കേരളം
08/11/2025  07:02 PM IST
nila
കേന്ദ്ര സർക്കാർ 120 കോടിയുടെ പദ്ധതി നവോത്ഥാന നായകർ ക്ക് സ്മാരകമൊരുക്കു മെന്നുള്ള തീരുമാനം സ്വാഗതാർഹം: വീരശൈവ സംസ്കാരിക സമിതി, കേരളം

 

ചെങ്ങന്നൂർ: ഭാരതത്തിൽ പ്രബലമായ സമുദായവും കേരളത്തിൽ 15 ലക്ഷത്തിലധികം വരുന്ന വീരശൈവ സമുദായത്തിൻ്റെ ആത്മീയ ഗുരുവും, സാമൂഹിക പരിഷ്കർത്താവുമായ മഹാത്മ ബസവേശ്വരൻ്റെ പ്രതിമയും കേരളത്തിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വീരശൈവ സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഈ പദ്ധതിയുടെ ചെയർമാൻ കുമ്മനം
 രാജശേഖരൻ
എന്നിവരുമായി ചർച്ച നടത്തി നിവേദനം നൽകുമെന്ന് സാംസ്കാരിക സമിതി അറിയിച്ചു. തിരുവൻവണ്ടൂർ - പ്രയാർ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അധ്യക്ഷനായിരുന്നു. സമിതി സംസ്ഥാന ഭാരവാഹികളായ ചന്ദ്രശേഖരൻ കോട്ടയം, രഞ്ജിത്ത് ഹരിപ്പാട്, ഹരികുമാർ കൊല്ലം, ശിവൻ പെരുമ്പാവൂർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img