2027 ഫെബ്രുവരി 16 മുതല്‍ പരീക്ഷ ആരംഭിക്കും.

ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് പൂർത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ ഒമ്പത് വരെ നീളും. നേരത്തെ, 10, 12 ക്ലാസുകളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 13 വരെ പ്രാക്ടിക്കല്‍ പരീക്ഷ നടക്കും.
ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്കൂളുകളില്‍ 2026 നവംബർ ഒമ്പതുമുതല്‍ ഡിസംബർ 19 വരെ പ്രാക്ടിക്കല്‍ പരീക്ഷ നടക്കും.പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാവിലെ 10:30നാണ് 10, 12 ക്ലാസുകളുടെ പരീക്ഷകള്‍ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് പെയ്ൻ്റിങ് ആണ് വിഷയം. 17ന് മാത്തമാറ്റിക്സ് പരീക്ഷ നടക്കും.
പ്രധാന വിഷയങ്ങളായ സയൻസ്, ഇംഗ്ലീഷ്, സോഷ്യല്‍ സയൻസ് എന്നിവയുടെ പരീക്ഷകള്‍ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കും.പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് ഫിസിക്സ് ആണ് വിഷയം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, എക്കണോമിക്സ്, ബയോളജി, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷ മാർച്ച്, ഏപ്രില്‍ മാസങ്ങളിലായി നടക്കും. അതേസമയം പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിച്ചതോടെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് മുമ്പില്‍ ഇനി തയ്യാറെടുക്കാൻ 101 ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്.
Photo Courtesy - Google










