07:57am 03 September 2026
NEWS
ഈന്തപ്പഴച്ചന്തയ്ക്ക് തിരിതെളിഞ്ഞു: നാടൻ ഈന്തപ്പഴ ശേഖരണത്തിന് ഖത്തറിൽ പ്രഭാമയമായ തുടക്കം
01/09/2026  11:17 AM IST
nila
ഈന്തപ്പഴച്ചന്തയ്ക്ക് തിരിതെളിഞ്ഞു: നാടൻ ഈന്തപ്പഴ ശേഖരണത്തിന് ഖത്തറിൽ പ്രഭാമയമായ തുടക്കം

​ദോഹ: എണ്ണമറ്റ മരുപ്പച്ചകളിൽ കായ്ച്ചുപഴുത്ത നാടൻ ഈന്തപ്പഴങ്ങൾ 
കാർഷിക കാര്യ വകുപ്പിന്റെ 
കൈകളിലേക്ക്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ അധ്വാനത്തിന് കരുത്തുപകരാൻ മുൻസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പ് നടപ്പിലാക്കുന്ന 2026-ലെ പ്രാദേശിക ഈന്തപ്പഴ സംഭരണ സീസണിന് വർണ്ണാഭമായ തുടക്കമായി. സെപ്റ്റംബർ 17 വരെ നീളുന്ന ഈ വിപണന വസന്തം പ്രാദേശിക ഉൽപ്പാദനത്തിന് വലിയ ഊർജ്ജമാകും പകരുക.
​സ്വന്തം മണ്ണിൽ വിളയിച്ചെടുത്ത മധുരഫലങ്ങൾ ഭരണകൂടത്തിന് കൈമാറാൻ ആഗ്രഹിക്കുന്ന കർഷകർക്കായി മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മരുഭൂമിയുടെ സമൃദ്ധിയെ ചേർത്തുപിടിക്കുന്ന ഈ സംരംഭത്തിൽ പങ്കാളികളാകാൻ എല്ലാ കർഷകരെയും കാർഷിക കാര്യ വകുപ്പ് സ്വാഗതം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img