01:21am 14 October 2026
NEWS
മോഡലായ യുവതിയു‌ടെ മരണത്തിൽ അടിമുടി ദുരൂഹത
11/11/2025  12:31 PM IST
nila
മോഡലായ യുവതിയു‌ടെ മരണത്തിൽ അടിമുടി ദുരൂഹത

മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ 27 കാരിയായ മോഡൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഖുശ്ബു അഹിർവാർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭോപാലിൽ കാമുകനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ ഇവരുടെ ലിവ്-ഇൻ പങ്കാളിയും കാമുകനുമായ ഖാസിമിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഖാസിം ബോധരഹിതാവസ്ഥയിലായ ഖുശ്ബുവിനെ സെഹോർയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർ യുവതി ഇതിനകം മരിച്ചെന്നു സ്ഥിരീകരിച്ചു. അതിനിടെ, ഖാസിം ആശുപത്രിയിൽ നിന്നു കാണാതാവുകയും ചെയ്തു. സംഭവം സ്ഥിരീകരിച്ച ആശുപത്രി അധികൃതർ ഉടൻ പോലീസിനെ വിവരം അറിയിച്ചു.

ഖുശ്ബുവിന്റെ മരണത്തിൽ കൊലപാതക സംശയമുയർത്തിയാണ് കുടുംബം രംഗത്തെത്തിയത്. “മകളുടെ ശരീരത്ത് മുഴുവൻ പാടുകളുണ്ട്, മുഖം വീർന്നിരിക്കുന്നു. അവളെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഞങ്ങളുടെ സംശയം. കുറ്റക്കാർക്ക് കഠിന ശിക്ഷ വേണം,” എന്ന് അമ്മ ലക്ഷ്മി ഉമ്മറാവിൽ പറഞ്ഞു.

മരണമുണ്ടാകുന്നതിന് മൂന്നു ദിവസം മുമ്പ് ഖുശ്ബുവും ഖാസിംയും ഉജ്ജയിനിലേക്ക് യാത്ര ചെയ്തിരുന്നു. അവിടെ നിന്നു ഭോപാലിലേക്ക് മടങ്ങുന്നതിനിടയിലാണു മരണസംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുൻപ് ഖാസിം ഖുശ്ബുവിന്റെ അമ്മയെ വിളിച്ച്, “നമ്മുടെ മതം വ്യത്യസ്തമാണെങ്കിലും നിങ്ങളുടെ മകൾ എനിക്കൊപ്പം സുരക്ഷിതയാണ്, ഞങ്ങൾ ഉജ്ജയിനിലേക്ക് പോകുന്നു,” എന്നും പറഞ്ഞിരുന്നു. പിന്നാലെ ഖുശ്ബുവും അമ്മയോട് “വിഷമിക്കേണ്ട, ഖാസിം നല്ല ആളാണ്” എന്നും ഉറപ്പുനൽകിയിരുന്നു. അതായിരുന്നു കുടുംബത്തിന് ലഭിച്ച യുവതിയുടെ അവസാന സന്ദേശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img