
'സുന്ദര പാണ്ഡ്യൻ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിച്ച മലയാളി നടിയാണ് ലക്ഷ്മി മേനോൻ. ഈ ചിത്രത്തിനെ തുടർന്ന് തുടർച്ചയായി മുൻനിര നടന്മാരോടൊപ്പം അഭിനയിക്കുകയും തമിഴിൽ വേഗത്തിൽ മുന്നേറുകയും ചെയ്ത ലക്ഷ്മി മേനോൻ പിന്നീട് കുറച്ച് വർഷത്തേക്ക് സിനിമയിൽ നിന്നും അപ്രത്യക്ഷമായി. അതിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്ന ലക്ഷ്മി മേനോനെകൊണ്ട് സിനിമകളിൽ മികച്ച പ്രകടനം കാഴ്‌ച വെക്കാൻ സാധിച്ചില്ല എന്ന് തന്നെ പറയാം! . അതേ സമയം, കഴിഞ്ഞ ഓഗസ്റ്റിൽ കേരളത്തിലെ ഒരു ബാറിൽ നടന്ന ഒരു സംഘർഷത്തിലും ലക്ഷ്മി മേനോന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അവർ ഒളിവിൽ പോയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നീട് അവർക്ക് മുൻകൂർ ജാമ്യം ലഭിച്ചതായുള്ള വാർത്തകളുമുണ്ടായിരുന്നു.
അങ്ങിനെയുള്ള ലക്ഷ്മി മേനോനെ കുറിച്ച് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നിരിക്കുന്ന ഒരു വാർത്ത ആരാധകരെ ഞെട്ടിക്കുന്നതാണ്. അതായത് ലക്ഷ്മി മേനോൻ അടുത്തിടെ ഒരു പുതിയ തമിഴ് സിനിമയിൽ അഭിനയിക്കാൻ കരാറിൽ ഒപ്പുവച്ചിരുന്നു. കാമരാജ് എന്ന നവാഗത സംവിധായകൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നട്ടി നടരാജ്, വിദാർത്ഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ പൂജ മലേഷ്യയിലാണ് നടന്നത്. ഇതിനെ തുടർന്ന് നടന്നു വന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ലക്ഷ്മി മേനോൻ ശരിയായി സഹകരിച്ചില്ലെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച്, തുടർച്ചയായി 4 ദിവസം താരം ഷൂട്ടിങ്ങ് സ്പോട്ടിലേക്ക് വരിക തന്നെ ചെയ്തില്ലത്രേ. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ;ലക്ഷ്മി മേനോനെ തിരക്കി അവരുടെ മുറിയിൽ ചെന്നപ്പോൾ അവർ 'ഉണരാൻ കഴിയാത്ത' അവസ്ഥയിലായിരുന്നുവത്രേ! തുടർന്നും ഇങ്ങിനെയുള്ള സാഹചര്യങ്ങൾ ഉണ്ടായതിനെ തുടർന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീം ലക്ഷ്മി മേനോനെ ഈ സിനിമയിൽ നിന്ന് പുറത്താക്കി എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്! ലക്ഷ്മി മേനോന് പകരം ഇപ്പോൾ 'കയൽ' ആനന്ദിയെ ആണത്രേ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കരാർ ചെയ്തിരിക്കുന്നത്.
Photo Courtesy - Google











