കൊച്ചി: വോളിബോളിലൂടെ നാടിനെ പ്രശസ്തിയിലേക്കുയര്‍ത്തിയ നാമക്കുഴി സഹോദരിമാര്‍ക്ക്ഡാല്‍മിയ സിമെന്റ്‌സിന്റെയും പൗരാവലിയുടെയും ആദരം ലോക വനിതാദിനമായ മാർച്ച് എട്ടിന്.എറണാകുളം ജില്ലയിലെ നാമക്കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ മുന്‍കാല വോളിബോള്‍ താരം കൂടിയായ മാണി സി. കാപ്പന്‍ എം എല്‍ എ , അനൂപ് ജേക്കബ് എം എല്‍ എ, വി.ജെ. േജാര്‍ജ് കുളങ്ങര (ലേബര്‍ ഇന്‍ഡ്യ) എന്നിവർ പങ്കെടുക്കും.ആറര പതിറ്റാണ്ട് മുമ്പ് പാലാക്കാരന്‍ ജോര്‍ജ് വര്‍ഗീസ് എന്ന ക്രാഫ്റ്റ് അധ്യാപകന്‍ നാമക്കുഴി എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് കൈപിടിച്ചു കയറ്റിയ പെണ്‍കുട്ടികള്‍ പിന്നീട് സ്‌കൂളിനും ഗ്രാമത്തിനും കേരളത്തിനും ഭാരതത്തിനും സമ്മാനിച്ച നേട്ടങ്ങൾ കായിക ചരിത്രത്തിൽ ഇടംപിടിച്ചതാണ്.കേരളത്തിനു ദേശീയ വനിതാ വോളിബോള്‍ കിരീടം ആദ്യമായി നേടിത്തന്ന കെ.സി. ഏലമ്മ, വി.കെ. സാറാമ്മ, പി.കെ. ഏലിയാമ്മ, പി.സി. ഏലിയാമ്മ, വി.വി. അന്നക്കുട്ടി, വി.കെ. ലീല, ലീലാമ്മ പി., എം.എന്‍. അമ്മിണി എന്നിവരെയാണ് ആദരിക്കുക. കേരളത്തിലേക്ക് ആദ്യമായി വനിത അര്‍ജുന അവാര്‍ഡ് (1975) കൊണ്ടുവന്നതും സഹോദരിമാരിലൊരാളായ കെ.സി. ഏലമ്മയാണ്. സിമെന്റ് നിര്‍മ്മാതാക്കളായ ഡാല്‍മിയ സിമെന്റ്‌സിന്റെ ആഭിമുഖ്യത്തില്‍ പിറവം നഗരസഭ, സമീപ പഞ്ചായത്തുകളായ മുളക്കുളം, വെള്ളൂര്‍, ഇലഞ്ഞി, ഉഴവൂര്‍, ഞീഴൂര്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.പഞ്ചായത്ത് പ്രസിഡണ്ടുമാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകരായ സലീം കരുണാകരൻ,ജോയ് തോമസ്, ഷാജി വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.








