02:14am 08 November 2026
NEWS
രാജ്യം പെരുന്നാൾ തിരക്കിൽ വിപണി സജീവമായി
29/03/2025  04:13 PM IST
പി.വി.എ നാസർ - ദോഹ
രാജ്യം പെരുന്നാൾ തിരക്കിൽ വിപണി സജീവമായി

ഒരു മാസത്തെ വ്രതം കൊണ്ട് സ്ഫുടം ചെയ്ത മനസ്സും ശരീരവുമായി ഈദിനെ വരവേൽക്കാൻ ഒരുങ്ങി വിശാസികൾ. ഇന്ന് ചന്ദ്ര പിറവി ദർശനത്തിന് സാധ്യത ഏറെ ഉള്ളതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന്  ഖത്തർ കലണ്ടർ ഹൗസ് നേരെത്തെ അറിയിച്ചിരുന്നു. എന്നാൽ ചന്ദ്ര പിറവി ദർശത്തിന് ശേഷം ഔഖാഫാണ് പെരുന്നാൾ ദിനം പ്രഖ്യാപിക്കേണ്ടത്. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് സന്ധ്യയോടെ നിലാവ് കണ്ടാൽ ഇസ്‌ലാമിക മന്ത്രലയത്തിന്റെ  ഓഫീസിൽ സാക്ഷ്യപ്പെടുത്തണമെന്ന് അധി:കൃതർ അറിയിച്ചിട്ടുണ്ട്. 

പെരുന്നാൾ നമസ്‌കാരത്തിനായി രാജ്യത്തെ തിരഞ്ഞെടുത്ത പള്ളികളും ഈദ് ഗാഹുകളും സജ്ജമായി. എഡ്യൂകേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇത്തവണയും ഈദ് നമസ്കാരം ഉണ്ട്. പ്രാർത്ഥനക്ക് എത്തുന്നവർക്കായി രാവിലെ 3 മണി മുതൽ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ തുറക്കും. ഇവിടെ നമസ്കാരത്തിനു ശേഷം ഖത്തർ ഫൗണ്ടേഷൻ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ ഗെയിം ആക്ടിവിറ്റികൾ സങ്കടിപ്പിക്കും. നിരവധി ഭക്ഷ്യ വിഭവങ്ങളും ഉണ്ടാവും. 

പെരുന്നാൾ അടുത്തതോടെ രാജ്യത്തെ ഷോപ്പിങ് മാളുകളിലും മറ്റും വൻ തോതിലുള്ള  തിരക്കാണ് അനുഭവപ്പെടുന്നത്. സൂഖ് വാഖിഫ്, വക്ര സൂഖ്, ഹൈപ്പർ മാർക്കറ്റുകൾ മാളുകൾ  എന്നിവിടെങ്ങളിലെല്ലാം സ്വദേശികളും വിദേശികളുമായി ദാരാളം പേരെത്തുന്നുണ്ട്. ഭക്ഷ്യ സാധനങ്ങൾ വസ്ത്രങ്ങൾ ചെരുപ്പുകൾ പെർഫ്യൂം വീട്ട് ഉപകരണങ്ങൾ എന്നിവ വാങ്ങി കൂട്ടാനാണ് ആവശ്യക്കാർ കൂടുതൽ ഉള്ളത്. കൂടാതെ റെസ്റ്റോറണ്ടുകൾ മറ്റു ഭക്ഷ്യ വില്പന കേന്ദ്യങ്ങളും പെരുന്നാൾക്കുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി.

പെരുന്നാൾആഘോഷങ്ങൾക്കായി ഖത്തറിലെ വിവിധ കേന്ദ്രങ്ങൾ ഇതിനകം അലങ്കരിച്ചു കഴിഞ്ഞു. ഏപ്രിൽ 3 മുതൽ 5 വരെ ലുസെലിലെ അൽ സാദ് സ്ക്വയറിൽ നടക്കുന്ന ലുസെൽ സ്കൈ ഫെസ്റ്റിവൽ ആകാശവിസ്‌മയ മാകും.എയ്റോബാറ്റിക് എയർക്രാഫ്റ്റ് ഡിസ്പ്ലേകൾ.ഡ്രോൺ ഷോകൾ, വെടികെട്ട് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. 3,000 ത്തിലധികം ഡ്രോണുകളും 150 വിമാനങ്ങളും ആകാശവിസ്‌മയം തീർക്കും. ഗ്ലൈഡറും ജെറ്റ് സ്കൈ ഷോകളും സന്ദർശകർക്ക് വേറിട്ട അനുഭകവമാകും. പഴയ സൂക് അൽ വക്ര, സൂക് വഖ്ര, സൂക്സിക് വഖീഫ്, അൽ ബിദ്ദ പാർക്ക്, കത്താറ തുടങ്ങിയ പരമ്പരാഗത മാർക്കറ്റുകളിലും ഈദ് ഇവന്റുകൾനടക്കും.

അൽ ബിദ്ദ പാർക്കിൽ കുട്ടികൾക്കായി അക്രോബാറ്റിക് ഷോകൾ, കുതിര, ഒട്ടക സവാരി, കുട്ടികളുടെ ട്രെയിൻ എന്നിവയും ക്രമീകരി ച്ചിട്ടുണ്ട്.കുട്ടികളുടെ വിനോദങ്ങൾക്കായി   ഖത്തറിലുടനീളം പൊതു പാർക്കുകളിലും മുനിസിപ്പാലിറ്റി മന്ത്രാലയം കൗതുകകരമായ വിനോദപരിപാടികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ചലച്ചിത്ര പ്രേമികൾക്കായി ഏപ്രിൽ 4മുതൽ 9വരെ ഖുമ്ര ഫിലിം ഫെസ്റ്റിവൽ 2025 നടക്കും.

സല്യൂട്ട് ബീച്ചിൽ നീന്തൽ, ഒട്ടക സവാരി, മണൽ ഡ്യൂൺ സഫാരിസ്എന്നിവയാണ്സ ന്ദർശകരെകാത്തിരി ക്കുന്നത്. ഈന്തപ്പനകളിൽ ശാന്തമായഅന്തരീക്ഷത്തിൽ ക്യാമ്പിംഗ്അനുഭവമാണ്ഉംബാബീച്ച്ഒരുക്കിയിരിക്കുന്നത്. വിവിധ മാളുകളും,ഇന്ത്യൻ കമ്മ്യുണിറ്റിസംഘടന കളും വ്യത്യസ്തമായഈദ് ആഘോഷപരിപാടി കളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മലയാളി സമൂഹത്തിനായി സിനിമാതാരം ദിലീപും സംഘത്തിന്റെയും സ്റ്റേജ് ഷോ, പ്രശസ്ത ഗായിക മഞ്ജരിയുടെ സംഗീത നിശ,കണ്ണൂർ ഷരീഫും സംഘവും നയിക്കുന്ന മാപ്പിള ഗാന മേള, ഖത്തർ സംസ്കൃതിയുടെ ഈദ് മുബാറക് സ്റ്റേജ്ഷോ എന്നിവയും അരങ്ങേറും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img