06:58am 12 November 2026
NEWS
ഖത്തറിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് മേയ് 26-ന് തുടക്കം; കരിമരുന്ന് പ്രയോഗവും കലാവിരുന്നുകളുമായി രാജ്യംഉത്സവ ലഹരിയിലേക്ക്
24/05/2026  02:01 PM IST
പി വി എ നാസർ
ഖത്തറിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് മേയ് 26-ന് തുടക്കം; കരിമരുന്ന് പ്രയോഗവും കലാവിരുന്നുകളുമായി രാജ്യംഉത്സവ ലഹരിയിലേക്ക്

ദോഹ: ഖത്തറിൽ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) ആഘോഷങ്ങൾ മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 30 ശനിയാഴ്ച വരെ വിപുലമായ പരിപാടികളോടെ നടക്കും. വർണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയോടെ രാജ്യം പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കത്താറ കൾച്ചറൽ വില്ലേജ്, സൂഖ് വാഖിഫ്, മുഷെറീബ് ഡൗൺടൗൺ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലാണ് പ്രധാന ആഘോഷങ്ങൾ അരങ്ങേറുന്നത്.പെരുന്നാൾ പ്രമാണിച്ച് സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 30 ശനിയാഴ്ച വരെയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സ്വകാര്യ മേഖലയിൽ പെരുന്നാൾ ദിവസം മുതൽ മൂന്നു ദിവസമാണ് പൊതു അവധി.അവധിക്ക് തൊട്ടുമുമ്പുള്ള വാരാന്ത്യ ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ സ്വദേശികൾക്കും പ്രവാസികൾക്കും ഉൾപ്പെടെ രാജ്യത്തെ താമസക്കാർക്ക് നീണ്ടൊരു പെരുന്നാൾ അവധിക്കാലമാണ് ഇത്തവണ ലഭിക്കുക.
പെരുന്നാളിന്റെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ ദോഹയുടെ ആകാശത്തെ വിസ്മയപ്പൂരമാക്കിക്കൊണ്ട് കത്താറ കൾച്ചറൽ വില്ലേജിൽ വർണ്ണാഭമായ കരിമരുന്ന് പ്രയോഗം (Fireworks) നടക്കും.
ഖത്തർ നാഷണൽ മ്യൂസിയം (NMOQ), ഇസ്ലാമിക് ആർട്ട് മ്യൂസിയം (MIA) എന്നിവടങ്ങളിൽ പെരുന്നാൾ ആഴ്ചയിൽ കുടുംബങ്ങൾക്കായി പ്രത്യേക ടൂറുകളും ഇസ്ലാമിക പാചക ശിൽപ്പശാലകളും ഒരുക്കിയിട്ടുണ്ട്.മാൾ ഓഫ് ഖത്തർ, സിറ്റി സെന്റർ ദോഹ തുടങ്ങിയ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ പെരുന്നാൾ നാളുകളിൽ ഉടനീളം വൈവിധ്യമാർന്ന പരേഡുകൾ, തത്സമയ സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ എന്നിവ ഉണ്ടായിരിക്കും.ചരിത്രപ്രസിദ്ധമായ അൽ വക്ര ഓൾഡ് സൂഖിൽ മനോഹരമായ ലൈറ്റ് ഷോകളും പരമ്പരാഗത അറബ് കലാപ്രകടനങ്ങളും പെരുന്നാളിന് മാറ്റുകൂട്ടും. മലയാളി കൂട്ടായ്മകളുംവൈവിധ്യമാർന്ന ആഘോഷപരിപാടികൾ ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img