10:27pm 14 November 2026
NEWS
വിവിധ മേഖലകളിലെ കൂട്ടായ്മകളുടെ ശക്തിയാണ് രാജ്യത്തിൻ്റെ വികസനം പി. കെ. കുഞ്ഞാലിക്കുട്ടി
14/11/2026  09:15 PM IST
നാസർ
വിവിധ മേഖലകളിലെ കൂട്ടായ്മകളുടെ ശക്തിയാണ് രാജ്യത്തിൻ്റെ വികസനം പി. കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : രാജ്യത്തിൻ്റെ വികസനം എന്നത് വിവിധ മേഖലകളിലെ കൂട്ടായ്മകളുടെ ശക്തിയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി .മോഡുലാർ ഇൻ്റീരിയർ ഫർണിഷിംഗ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (മിമ) യുടെ 2026-ലെ സംസ്ഥാന വാർഷിക സമ്മേളന സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഈ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ച ശ്രദ്ധയിൽപ്പെടുത്തിയാൽ സർക്കാറിൻ്റെ എല്ലാ പിന്തുണയും സഹകരണവും  ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ഹോട്ടൽ ടിയാര എം.പി.എസിൽ നടത്തിയ പരിപാടിയിൽപ്രസിഡന്റ് കെ. ടി മൻസൂർ അലി അധ്യക്ഷത വഹിച്ചു.രാവിലെ മേയർ ഒ.സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു . വെബ് സൈറ്റ് ലോഞ്ചിംഗ് വി.കെ. ഫൈസൽ ബാബു എം. എൽ. എ  നിർവ്വഹിച്ചു.ഫർണിച്ചർ ആൻഡ് ഫിറ്റിംഗ്സ് സ്കിൽ കൗൺസിൽ  ദേശീയ വൈസ് പ്രസിഡൻ്റ് പി.  പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഫർണീച്ചർ ആൻ്റ് ഫിറ്റിംഗ്സ്സ്‌കിൽ  കൗൺസിലും മിമയുമായുള്ള ധാരണ പത്രം മന്ത്രിക്ക് കൈമാറി .ജനറൽ സെക്രട്ടറി എം. ജി അനീഷ്,  കെ മിർഷാദ്,  ജോബി ബോസ്, പി . ദിഷ എന്നിവർ പ്രസംഗിച്ചു.പൊതുയോഗത്തിന് ശേഷം പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img