12:35pm 13 November 2026
NEWS
കൈയേറ്റം നിലനിർത്തി ഓട നിർമാണം കുമ്പളങ്ങി നിവാസികൾക്ക് ദുരിതം.
25/01/2026  07:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൈയേറ്റം നിലനിർത്തി ഓട നിർമാണം കുമ്പളങ്ങി നിവാസികൾക്ക് ദുരിതം.

കുമ്പളങ്ങി: കൈയേറ്റം ഒഴിപ്പിക്കാതെ വീതി കുറഞ്ഞ റോഡിൽ ഓട നിർമിക്കാൻ വെട്ടിപ്പൊളിച്ചത് നാട്ടുകാർക്ക് ദുരിതമായി

കുമ്പളങ്ങി 15ആം വാർഡ് അഴിക്കകം 'ശ്രീ കൃഷ്ണ അമ്പലത്തിനത്തിന് സമീപമുള്ള കൽവർട്ട് മുതൽ പടിഞ്ഞാറ് കായൽവരെയുള്ള റോഡാണ് വെട്ടിപ്പൊളിച്ചത്.

കൈയേറ്റം ഒഴിപ്പിച്ചശേഷം മതി ഓട നിർമാണമെന്ന് പറഞ്ഞു നാട്ടുകാർ റോഡ് പൊളിക്കൽ തടസപ്പെടുത്തിയിരിക്കുകയാണ് വെറും രണ്ടര മീറ്റർ മാത്രമുള്ള ഈ റോഡിലെ കൈയേറ്റം ഒഴിപ്പിച്ചാൽ അഞ്ച് മീറ്ററോളം വീതി ലഭിക്കും.എന്നാൽ ഇതിന് മിനക്കെടാതെ നിലവിലുള്ള റോഡിൽ ഓട പണിയാൻ വേണ്ടിയാണ് റോഡ് പൊളിച്ചത് ഈ നിർമാണം സംബന്ധിച്ച ഫയൽ വെളിപ്പെടുത്താൻ പഞ്ചായത്ത്‌ അധികൃതർ തയാറായിട്ടില്ല ഡിപിആർ മുതൽ അടങ്കൽ തുകവരെയുള്ള വിവരങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് റോഡ് പൊളിക്കാൻ കരാറുകാർ എത്തിയതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി ഈ നിലയിൽ പണി നടത്തിയാൽ വിജിലൻസിൽ പരാതിപ്പെടാൻ ഒരുങ്ങുകയാണ് പ്രാദേശവാസികൾ

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img