10:32am 21 October 2026
NEWS
മഞ്ഞപ്രയിലെ പൊതു ശ്മശാനം നിർമ്മാണം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം
12/02/2025  03:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മഞ്ഞപ്രയിലെ പൊതു ശ്മശാനം നിർമ്മാണം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം
HIGHLIGHTS

മഞ്ഞപ്രയിൽ പൊതു ശ്മശാനം നിർമിക്കുന്നതിനെ പറ്റി ജനങ്ങളുടെ ആശങ്കൾ ദുരി കരിക്കണമെന്ന്ആവശ്യപ്പെട്ട് ജില്ല കളക്ടർക്ക് ഡേവീസ് മണവാളൻ പരാതി സമർപ്പിക്കുന്നു.

 

മഞ്ഞപ്ര : മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിൽ പൊതുജന അഭിപ്രായം പൂർണ്ണമായി കണക്കിലെടുത്തും,ജനങ്ങളുടെ
ആശങ്കകൾ പരിഹരിച്ച് മാത്രമെ പൊതു ശ്മശാനം നിർമാണം ആരംഭിക്കാവൂകയെന്ന്  ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി.  ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് നാട്ടുക്കാരുടെ ഒപ്പ് സമാഹാരി ച്ച് നിവേദനം കൈമാറി.
കഴിഞ്ഞ 40 വർഷത്തിലധികമായി ഇവിടെ പൊതു ശ്മാശാനം വേണമെന്നുള്ള നിവേദനങ്ങളും ഹർജിയുമായി സർക്കാർ തലങ്ങളിൽ ഉൾപ്പെടെ വിവിധ സന്നദ്ധ സാമൂഹിക സംഘടനകൾ പരാതികളും, സമരങ്ങളും നിവേദനങ്ങളും മറ്റുമായി ഉണ്ടായത്.
എന്നാൽ ജനമനസ് കേൾക്കാതെ പഞ്ചായത്ത് ഭരണസമിതി മഞ്ഞപ്രയുടെ പ്രധാന സ്ഥലമായ ചാറ്റുപാടം കേന്ദ്രീകരിച്ച് ശ്മശാനം സ്ഥാപിക്കാനുള്ള നീക്കം പുനപരിശോധിക്കണമെന്ന് ഇന്ദിര ഗാന്ധികൾചറൽ ഫോറം നിവേദക സംഘം ബന്ധപ്പെട്ടവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
കുടുംബാരോഗ്യ കേന്ദ്രം, ബാംബു പനമ്പ് നെയ്ത്ത് ശാല, സ്വകാര്യ ബസ് സ്റ്റാൻറ്, സിനിമശാല, അംഗനവാടി, വെറ്റിനറി ഡിസ്പെൻസറി, ചെറുകിട കച്ചവട സ്ഥാപനങ്ങൾ, വർക്ക്ഷോപ്പ്, ലബോറട്ടറി, മാർസ്ലീവ ഫൊറോന പള്ളി, പൂത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സെൻറ് മേരീസ് സ്കൂൾ, ജ്യോതിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെ എല്ലാം ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.  നിരവധി പേർ ഇട
തടവില്ലാതെ അനുദിനം കടന്ന് പോകുന്ന ജനതിരക്കേറിയ പ്രദേശമാണ് ചാറ്റുപാടം സ്ഥലം.
ഇവിടെ പൊതു ശ്മാശനം വരുന്നതിനെതിരെ പ്രദേശവാസികളും മറ്റും സമരരംഗത്താണ്.
എന്നാൽ ഗ്രാമ പഞ്ചായത്തിലെ 12-ാം വാർഡിൽ തവളപ്പാറ കാറ്റിപ്പാടം ഭാഗത്ത്  എസ്.സി. ശ്മാനത്തോട് ചേർന്ന് പുറംപോക്കായി സ്ഥലം ഉള്ളതായി നാട്ടുക്കാർ സൂചിപ്പിച്ചു. ഇത് അളന്ന് തിട്ടപ്പെടുത്തി ഇവിടെ പൊതു ശ്മാശനം സ്ഥാപിക്കണമെന്നാണ് നാട്ടുക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉന്നത അധികാരികൾ വകുപ്പ് തലഓഫീസിലേക്ക് നിർദ്ധേശം നൽകണം. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തതും ആർക്കും പരാതികൾക്ക് ഇടം നല്കാത്ത വിധത്തിലാണ് മഞ്ഞപ്രയിൽ പൊതു ശ്മശാനം നിർമ്മിക്കേണ്ടത്.
മഞ്ഞപ്ര പഞ്ചായത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ആളുകൾ മരണപ്പെട്ടാൽ മൂന്നും , അഞ്ചും സെൻറ് ഭൂമി മാത്രം ഉള്ളവർ വീടുകളിൽ സംസ്കരിക്കാൻ കഷ്ടപ്പെടുന്ന ദയനീയ കാഴ്ചയാണ് വർഷങ്ങളായി മഞ്ഞപ്ര ഗ്രാമം
കണ്ട് കൊണ്ടിരിക്കുന്നത്.
പത്തും , പതിനഞ്ചും കിലോമീറ്ററുകൾ ദൂരം താണ്ടി  ചെല്ലുമ്പോൾ ഒന്നിലധികം മൃതദേഹങ്ങളുണ്ടെങ്കിൽ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടിവരുന്നത് സർവ്വസാധാരണമാണ്. മഞ്ഞപ്രയിലെ ഹിന്ദു സമൂഹം ഇത് മൂലം ഏറെ കഷ്ടപ്പാടിലാണ്. 
12-ാം വാർഡിലുള്ള എസ്. സി ശ്മശാനം തരം മാറ്റി പൊതു ശ്മശാനമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം.
പൊതു ശ്മാശനത്തിൻ്റെ ആവശ്യകത ഉയർത്തിപ്പിടിച്ച് ഏറ്റവും വികസന സാധ്യതയുള്ള ടൗണിനോട് ചേർന്നു കിടക്കുന്ന ചാറ്റുപാടത്ത് അനുവദിക്കരുത് എന്നാ ആവശ്യം ഇന്ദിര ഗാന്ധി കൾചറൽ ഫോറം ബന്ധപ്പെട്ടവരോട് രേഖ മൂലം ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രത്തിനു നടുവിൽ എവിടെയാലും പൊതു ശ്മാശനം നിർമിക്കാൻ ലക്ഷ്യമിടുന്ന നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് ഇന്ദിര ഗാന്ധി കൾചറൽ ഫോറം രൂപം കൊടുക്കും. ഇത് സംബദ്ധിച്ച നിവേദനം ജില്ല കളക്ടർ, പഞ്ചായത്ത് ജോയിൻറ് ഡയറക്ടർ, താലൂക്ക് തഹസിൽദാർ ,വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് ഇന്ദിര ഗാന്ധി
കൾചറൽ ഫോറം ഭാരവാഹികളായ ഡേവീസ് മണവാളൻ , ഷൈബി പാപ്പച്ചൻ, ജോസൺ വി. ആൻ്റണി, സോമൻ വാഴ് വേലിൽ, എം.ഇ സെബാസ്റ്റ്യൻ ഡേവീസ് ചൂരമന എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദ സംഘം നേരിൽ സന്ദർശിച്ച് കത്ത് കൈമാറിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img