
കൊച്ചി: രാജ്യത്തെ ഓരോ മത വിഭാഗങ്ങൾക്കും തങ്ങളുടേതായ വിശുദ്ധ ഗ്രന്ഥങ്ങൾ ഉള്ളതുപോലെ ഇന്ത്യൻ ജനതയെ ഒരുമയോടെ നിർത്തുന്ന വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണെന്ന് സീനിയർ സിവിൽ ജഡ്ജി രജിത ആർ ആർ അഭിപ്രായപ്പെട്ടു. ഭാരതീയ ഹ്യുമൻ റൈറ്റ്സ് ഫോറം ( ബി ആർ എച്ച് എഫ് ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷവും . ഗാന്ധിസത്തിൻ്റെ പ്രസക്തിയും ആധുനിക ലോകവും എന്ന വിഷയത്തിൽ നടത്തിയ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പൗരന്മാർക്കും നീതി ഉറപ്പാക്കുക എന്നത് പ്രധാനമാണ്. സൗജന്യ നിയമ സഹായത്തിനുള്ള അവസരങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും രജിത പറഞ്ഞു. കാരുണ്യ സംഘ വേദിയുടെയും ചുള്ളിക്കൽ അങ്കണവാടിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ബി എച്ച് ആർ എഫ് ജില്ലാ ജനറൽ സെക്രട്ടറി ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. കൊച്ചി പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് കെ ബി സലാം , അസി. പ്രൊഫ ഡോ സുജിത് എം എസ് , കാരുണ്യ സംഘ വേദി പ്രസിഡൻ്റ് റിട്ട എസ്ഐ പി ജി ലോറൻസ് , സാഹിത്യകാരൻ വെണ്ണല മോഹൻ, ബി എച്ച് ആർ എഫ് വൈസ് ചെയർപേഴ്സൺ ജെൻസി എം ജെ , വൈസ് ചെയർമാൻ വി സുധീർ , അങ്കണവാടി അധ്യാപിക സഫിയ പി എം എന്നിവർ പ്രസംഗിച്ചു. സെബാസ്‌റ്റ്യൻ പി ജെ . സുനിൽകുമാർ , പി എം അസ്‌മ , സനിത എം എ എന്നിവർ നേതൃത്വം നൽകി
Photo Courtesy - Google








