06:48pm 21 October 2026
NEWS
കുർബാന തർക്ക സംബന്ധമായ സംഭവങ്ങളെ പറ്റി കോൺഗ്രസ് നിലപാട് അവസരവാദപരം
30/01/2025  07:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുർബാന തർക്ക സംബന്ധമായ സംഭവങ്ങളെ പറ്റി കോൺഗ്രസ് നിലപാട് അവസരവാദപരം

കൊച്ചി : സർക്കാരിൻ്റെ പോലീസ് നയത്തിനെതിരെ കോൺഗ്രസ് പാർട്ടി കടവന്ത്രയിലും, ആലുവയിലും സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ പ്രസിഡൻ്റും എം.എൽ എ യും ആരുടെയോ ഇംഗിതത്തിന് വഴങ്ങി സഭയോടൊപ്പം നിലകൊള്ളുന്ന വരെ വേദനിപ്പിക്കുംവിധം പ്രസംഗിച്ചത് പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.ബിഷപ്പ് ഹൗസിൽ അതിക്രമിച്ച് കയറി പോലീസിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത വിമത വൈദികരെ ന്യായികരീച്ച് പ്രസംഗിച്ചത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഇത്തരം പ്രസംഗത്തിലൂടെ ആരെ പ്രതീപ്പെടുത്താൻ വേണ്ടിയാണ് ഇത് ചെയ്ത്.ഇക്കാര്യത്തിലുള്ള കോൺഗ്രസ് നിലപാട് അറിയാൻ വിശ്വാസികൾക്ക് അവകാശം ഉണ്ട്.കുർബാനയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒരു പക്ഷത്തും നിലയുറപ്പിക്കാതെ നിക്ഷ്പക്ഷനിലപാടണ് കോൺഗ്രസ് പാർട്ടി പുലർത്തി പോന്നത് എന്നാൽ ഇപ്പോൾ ഇതിന് ഘടകവിരുദ്ധമായി ഇത്തരം പ്രസംഗങ്ങൾ ഉണ്ടാകാൻ ഇടവന്നത് ഇപ്പോൾ എന്തിൻ്റെ പേരിലാണ്.സഭയിലെ കുർബാനയുമായി ബന്ധപ്പെട്ട നിജസ്ഥിതി മനസിലാക്കാൻ ശ്രമിക്കാതെ വിമത വൈദിക അത്മയകൂട്ടുകെട്ടിൻ്റെ നിക്ഷ്പിത താൽപ്പര്യങ്ങൾക്ക് കീഴടങ്ങിയത് ആരെ സംരക്ഷിക്കാനാണ്. ഇത് സംബന്ധിച്ച് വിശ്വാസി സമൂഹത്തിന് ഏറ്റ ആശങ്ക
ദുരികരിക്കാൻ പാർട്ടിയുടെ ഉത്തരവാദിത്വതപെട്ടവർ തയ്യറാകാണമെന്ന് അൽമായ ശബ്ദം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img