07:49am 14 November 2026
NEWS
സ്തനാർബുദ ബോധവൽക്കരണ ക്യാമ്പെയ്‌ന്റെ സമാപന സമ്മേളനം ചെങ്ങന്നൂർ കെ.എം.സി. ഹോസ്പിറ്റലിൽ ശനിയാഴ്ച
10/10/2025  08:38 PM IST
nila
സ്തനാർബുദ ബോധവൽക്കരണ ക്യാമ്പെയ്‌ന്റെ സമാപന സമ്മേളനം ചെങ്ങന്നൂർ  കെ.എം.സി. ഹോസ്പിറ്റലിൽ ശനിയാഴ്ച

 

ചെങ്ങന്നൂർ: ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ സർക്കാരുമായി ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഒരു വർഷമായി നടത്തിവരുന്ന സ്തനാർബുദ ബോധവൽക്കരണ പരിപാടിയായ പിങ്ക് പ്രോമിസ് ക്യാംപയിൻ  സമാപന സമ്മേളനത്തിന്റെ  ഉദ്ഘാടനം പ്രശസ്ത സിനിമ താരം മല്ലിക സുകുമാരൻ ശനിയാഴ്ച രാവിലെ 10.30 ന്
ചെങ്ങന്നൂർ കെ.എം.സി. ഹോസ്പിറ്റലിൽ നിർവഹിക്കുന്നു. ഡോ. മറിയം ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ ആശുപത്രി മാനേജിങ് ഡയറക്ടർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ അധ്യക്ഷത വഹിക്കും.

ഇതോടനുബന്ധിച്ചു ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ ഏഴരക്ക് ആരംഭിക്കുന്ന   ഇരുനൂറോളം പേർ പങ്കെടുക്കുന്ന വോക്കത്തോൺ  ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ കാൻസർ ചികിത്സയിലെ നൂതന രീതികളെക്കുറിച്ചു ഓങ്കോളജി
ളജി വിഭാഗം മെഡിക്കൽ ഡയറക്ടർ ഡോ. സാറ ഈശോ, സർജിക്കൽ ഓങ്കോ
ളജിസ്റ് ഡോ. ജോൺ തോമസ്, റേഡിയേഷൻ ഓങ്കോ
ളജിസ്റ് ഡോ. ബോവസ് വിൻസെന്റ്, മെഡിക്കൽ ഓങ്കോ
ളജിസ്റ് ഡോ. നിഥുൻ വി. അശോക് എന്നിവർ  സംസാരിക്കും.
പരിപാടികൾ ഓങ്കോളജി വിഭാഗം മെഡിക്കൽ ഡയറക്ടർ ഡോ. സാറാ ഈശോ വാർത്താ
സമ്മേളനത്തിൽ വിശദീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img