NEWS
മലങ്കരസഭാ ആസ്ഥാനത്ത് പരിശുദ്ധ യൽദോ ബാവായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു
03/10/2026 06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 341 -ാം ഓർമ്മപ്പെരുന്നാൾ ആചരിച്ചു. രാവിലെ വിശുദ്ധ കുർബാനായ്ക്ക് ഫാ.ഗീവർഗീസ് ജോൺസൺ മുഖ്യകാർമ്മികത്വം വഹിച്ചു. നിയുക്ത മെത്രാപ്പോലീത്താമാരായ വെരി.റവ.തോമസ് പോൾ റമ്പാൻ, ഫാ.സാംജി റ്റി.ജോർജ്, ഫാ.എൽദോസ് ഏലിയാസ്, അരമന മാനേജർ ഫാ.അലക്‌സാണ്ടർ പി ഡാനിയേൽ എന്നിവർ സഹകാർമ്മികരായി. മധ്യസ്ഥ പ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമായി. കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവായെ 1947 ലാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരിശുദ്ധനായി പ്രഖ്യാപിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








