NEWS
കലാലയം സാംസ്‌കാരിക വേദിഖത്തർ: 'രംഗ് എ ആസാദി' സംഗമങ്ങൾ സംഘടിപ്പിച്ചു.
19/08/2025 10:45 AM IST
nila

ദോഹ: വൈവിധ്യങ്ങളാൽ നിറം പകർന്ന ഇന്ത്യ എന്ന പ്രമേയത്തിൽ “രംഗ് എ ആസാദി” സംഘടിപ്പിച്ചു. RSC ഖത്വർ നാഷനൽ കമ്മിറ്റിക്ക് കീഴിൽ സെക്ടർ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ചരിത്രത്തിൽ വിവിധ രാജ്യങ്ങളുടെ സംഭാവനകളെയും അടയാളപ്പെടുത്തലുകളെയും പരിചയപ്പെടുത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും ചെയ്തു. വിവിധ സെക്ടർ കേന്ദ്രങ്ങളിൽ നടന്ന സംഗമങ്ങളിൽ ഡോക്യുമെന്ററി പ്രദർശനവും ദേശീയ ഗാനാലാപനവും നടന്നു. ഖത്വറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











