
നേരത്തെ അറിയിച്ചിരുന്നതുപോലെ, ശിവജി പാര്‍ക്കില്‍ ഒത്തുകൂടാന്‍ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും, രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ഒഴുകിയെത്തുകയാണ് സിജെപി പ്രവര്‍ത്തകര്‍. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സിനിമാതാരങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിങ്ങനെയുള്ളവരും വിവിധ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഡല്‍ഹിയിലെ സമരത്തില്‍ നിന്ന് വ്യത്യസ്തമായി, പ്രതിഷേധക്കാര്‍ക്ക് സമാധാനപരമായി സമരം നടത്താന്‍ സൗകര്യമൊരുക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
തങ്ങളെ തടയാതിരുന്നതിന് വിദ്യാര്‍ഥികളും യുവാക്കളും റോസാപ്പൂക്കള്‍ നല്‍കിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടും മുംബൈ പൊലീസിന് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ, മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച ശിവാജി പാര്‍ക്കില്‍ തന്നെ പ്രതിഷേധം നടക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ അറിയിച്ചിരുന്നു. സമരം മുംബൈയില്‍ മാത്രം ഒതുങ്ങില്ലെന്നും വരുംദിവസങ്ങളില്‍ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ദീപ്കെ വ്യക്തമാക്കിയിരുന്നു.ഗ്യാനേഷ് കുമാര്‍ രാജിവെക്കുക, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെടുന്നുണ്ടഡ്.
മുംബൈക്ക് പിന്നാലെ മറ്റ് നഗരങ്ങളിലും പ്രതിഷേധപ്രകടനം നടത്തുമെന്നാണ് വിവരം. ഒക്ടോബര്‍ അവസാനത്തോടെ ജന്തര്‍ മന്തറില്‍ സമാപിക്കുന്ന രീതിയിലാണ് സിജെപി പ്രതിഷേധ പ്രകടനം.
Photo Courtesy - Google











