
ഖത്തറിലെ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ(CEAQA)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീലിയോൺ സൊല്യൂഷൻസ് - ACE ബാഡ്മിന്റൺ സീസൺ -2 ടൂർണമെന്റ് സമാപിച്ചു.
വുക്കൈർ മാർവെൽ ബാഡ്മിന്റൺ അക്കാഡമിയിൽ നടന്ന ടൂർണമെന്റിൽ എട്ടോളം രാജ്യങ്ങളിൽ നിന്നുള്ള 172 ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു. ഖത്തർ ബാഡ്മിന്റൺ അപെക്സ് ബോഡിയുടെ നിയന്ത്രണത്തിൽ നാല് ക്യാറ്റഗറിയിൽ ആയി സംഘടിപ്പിച്ച മത്സരങ്ങളിൽ കാറ്റഗറി A&B Combo ഇൽ സ്റ്റാർ സ്പോർട്സ് ക്ലബ്ബിലെ മുഹമ്മദ് അമീൻ, മുഹമ്മദ് ആഷിഖ് എന്നിവരും കാറ്റഗറി C ഇൽ ബാഡ്മിന്റൺ സിറ്റി ക്ലബ്ബിലെ ഹമദ് അഹ്മദ്, ഷഫീക് എന്നിവരും കാറ്റഗറി D ഇൽ ഡ്രീം ക്യാച്ചേർസ് ക്ലബ്ബിലെ റെനി ഡാനിയൽ, സിജു മാത്യു എന്നിവരും കാറ്റഗറി E ഇൽ ബ്ലിക്ക് ബോയ്സിലെ അസ്‌ഫർ അഫ്രാസ്, ലിന്റോൺ ഫെർണാണ്ടസ് എന്നിവരും വിജയിച്ചു. മികച്ച ക്ലബ്ബിനുള്ള ACE-2 ചാമ്പ്യൻസ് ട്രോഫി സ്റ്റാർ സ്പോർട്സ് സ്വന്തം ആക്കി. സമ്മാനദാനചടങ്ങിൽ CEAQA അലുംനി പ്രസിഡന്റ് റിജോ റോയി അധ്യക്ഷനായിരിന്നു. ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽസ് കൗൺസിൽ പ്രസിഡന്റ് താഹ മുഹമ്മദ് , ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഓകെ പരുമല, എഞ്ചിനിയേർസ് ഫോറം പ്രസിഡന്റ് ആഷിഖ് അഹമ്മദ് , ജനറൽ സെക്രട്ടറി നിഥിൻ, സ്പോർട്സ് സെക്രട്ടറി ഫഹീം എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി. എഞ്ചിനിയേർസ് ഫോറം ആർട്സ് സെക്രട്ടറി മനോജ്, സീലിയൻ സൊല്യൂഷൻസ് ജനറൽ മാനേജർ സെൽവകുമാരൻ എന്നിവർ സന്നിഹിതിരായിരുന്നു. CEAQA ജനറൽ സെക്രട്ടറി അമ്മാർ അഷ്‌റഫ്, ട്രെഷറർ ജെന്നി , സ്പോർട്സ് സെക്രട്ടറി റ്റിബിൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീനാഥ്, പ്രശാന്ത്, ഷിബിൻ, അനീഷ് ഗോപാൽ, മഹേഷ്, അരുൺ, രജനി, വര്ഗീസ്, ഹെലേന, അഞ്ജന, രമ്യ, ഷമീർ, അബുലൈസ്, നുസൈർ , ദീപു, മുഹമ്മദ് മടപ്പിള്ളി , വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.










