
ചെങ്ങന്നൂർ: കേരളത്തിലെ ഗണക സമുദായം അടക്കമുള്ള അതിപിന്നാക്ക വിഭാഗങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുഖ്യമന്ത്രിയാണ് വി ഡി സതീശൻ എന്ന് ജനറൽ സെക്രട്ടറി ജി. നിശീകാന്ത് അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിൽ അതിപിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം പ്രത്യേകമായി ഉൾപ്പെടുത്തുന്നതിൽ അദ്ദേഹം കൈക്കൊണ്ട താത്പര്യം മഹാസഭ നന്ദിപൂർവ്വം സ്മരിക്കുന്നതായും സർക്കാരിന് എല്ലാ ആശംസകളും പിന്തുണയും നൽകുന്നതായും ചെങ്ങന്നൂരിൽ ചേർന്ന പ്രത്യേക ഡയറക്ടർ ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള ഗണക മഹാസഭ യുഡിഎഫിനു പൂർണ്ണ പിന്തുണ നൽകിയിരുന്നു.
സംസ്ഥാന പ്രസിഡണ്ട് ഡോ. ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. റ്റി. കെ വിജയൻ, പ്രിയ സജീവ്, കെ ജി ശ്രീകുമാർ, സിജോ മറ്റത്തിൽ, സുരേഷ് പ്രക്കാനം, ശ്രീകുമാർ ചെട്ടികുളങ്ങര, എൻ കെ വിദ്യാധരൻ, റ്റി എൻ ശ്രീനിവാസൻ, ഡോ. മധുസൂദനൻ, ഉഷ ലക്ഷ്മണൻ, കെ എൻ രാജമ്മ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.











