
എറണാകുളം: കാന്തപുരം ഉസ്താദ് ഖുർആനിന്റെയും പ്രവാചക അധ്യാപനങ്ങളുടെയും അടിസ്ഥാനത്തിൽ വിശ്വാസികൾക്ക് നൽകിയ മതകീയ അധ്യാപനങ്ങളെ വളച്ചൊടിച്ച്, സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾ നൽകും വിധത്തിൽ അപക്വമായി പ്രതികരിച്ച മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി പത്രകുറിപ്പിലൂടെ അറിയിക്കുന്നു.
ഇസ്‌ലാമിക പണ്ഡിതന്മാരെ ആക്ഷേപിക്കുവാനും ഒറ്റപ്പെടുത്തുവാനും മീഡിയകളിലൂടെ ശ്രമിക്കുന്ന ചില തല്പര കക്ഷികൾക്ക് പ്രോത്സാഹനം നൽകുന്ന തരത്തിലാണ് മുഖ്യമന്ത്രി തെറ്റായ പ്രസ്താവന നടത്തിയത്. ഇത് അപലപനീയമാണ്.
മുഖ്യമന്ത്രി ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രസ്താവനകളും രാഷ്ട്രീയ ഇടപെടലുകളുമാണ് നടത്തേണ്ടതെന്നും സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തിൽ മതപരമായ വിഷയത്തിൽ തന്റെ ഉപദേഷ്ടാക്കളിൽ നിന്ന് ലഭിക്കുന്ന തെറ്റായ അറിവിൽ പ്രസ്താവനകൾ നടത്തരുതെന്നും,
അത് കേരളത്തിന്റെ മുഖ്യമന്ത്രി പദവിക്ക് യോജിച്ചതല്ലെന്നും ഇസ്‌ലാം മതത്തെ ദുർവ്യാഖ്യാനിച്ച് കൊണ്ടുള്ള പ്രസ്തുത പ്രസ്താവന പിൻവലിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Photo Courtesy - Google











