12:50pm 13 November 2026
NEWS
ശുപാർശകൾ വെളിപ്പെടുത്തിയെന്ന മുനമ്പം കമ്മിഷന് എതിരായ പരാതി ഉചിത നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്.
23/05/2025  06:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശുപാർശകൾ വെളിപ്പെടുത്തിയെന്ന മുനമ്പം കമ്മിഷന് എതിരായ പരാതി ഉചിത നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്.

സർക്കാരിന് ലഭിച്ച് മന്ത്രിസഭ ചർച്ച ചെയ്യുന്നതിന് മുമ്പ് മുനമ്പം കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളുടെ ഉള്ളടക്കം കമ്മിഷൻ പുറത്ത് വിട്ടതിനെ സംബന്ധിച്ച പരാതി ഉചിത നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൻ മേലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉണ്ടായിരിക്കുന്നത്.'സർക്കാർ നിയോഗിക്കുന്ന കമ്മിഷന്റെ റിപ്പോർട്ടുകൾ രഹസ്യ സ്വഭാവം ഉള്ളതാണ്.  കമ്മിഷൻ റിപ്പോർട്ടുകളുടെ ശുപാർശകൾ സർക്കാറിന് സമർപ്പിച്ച് മന്ത്രിസഭ ചർച്ച ചെയ്യുന്നതിന് മുമ്പ് കമ്മിഷൻ പുറത്ത് വെളിപ്പെടുത്തുവാൻ പാടില്ല.  കമ്മിഷൻ റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്ത് വച്ചതിന് ശേഷമേ പൊതു രേഖയായി മാറുന്നുള്ളൂ.എന്നാൽ മുനമ്പം കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളുടെ പ്രശസ്ത ഉള്ളടക്കം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്.  അതിനാൽ ഇക്കാര്യത്തിൽ കമ്മിഷന് എതിരെ നടപടി വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.  കമ്മിഷൻ റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മാത്രമേ കമ്മിഷന് പുറത്ത് വിടുവാൻ അധികാരമുള്ളൂ.  എന്നാൽ സർക്കാറിന് ലഭിക്കുന്നതിന് മുമ്പ് കമ്മിഷൻ ശുപാർശകളുടെ പ്രശസ്ത ഉള്ളടക്കം പുറത്ത് വന്നതിലൂടെ അനാവശ്യ ആശങ്കകൾക്ക് വഴിയൊരുക്കിയെന്നും പരാതിയിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img