NEWS
നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു.
24/09/2025 06:56 PM IST
സണ്ണി ലുക്കോസ്

വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്. നാളെ രാവിലെ 10 മണിക്കാണ് യോഗം നടക്കുക. പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് 500 കോടി രൂപ വായ്പയെടുക്കും. നെൽ കർഷകർക്ക് നെല്ല് സംഭരിച്ച ഇനത്തിൽ 500 കോടിയോളം രൂപയാണ് കുടിശ്ശിക ഉള്ളത്
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











