
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള നേതൃത്വ പരിശീലന പരിപാടി 'റീ ഇമേജിംഗ് കേരള'യ്ക്ക് കോഴിക്കോട് ഐഐഎമ്മില്‍ തുടക്കമായി. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ആണ് ക്ലാസെടുക്കുന്നത്. കേരളത്തിന്റെ വികസന സാധ്യതകളും ഭാവി വെല്ലുവിളികളും ചര്‍ച്ചയാകുന്നുണ്ട്.ആദ്യ ക്ലാസ് നടന്ന ഇന്ന് കൃത്യ സമയത്തു തന്നെ മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിമാരും ക്ലാസ് റൂമിലെത്തി. ഇന്നും നാളെയും വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസുകള്‍ നടക്കും. ഐഐഎമ്മിലെ അധ്യാപകര്‍ തൊട്ട് രാജ്യാന്തര വിദഗ്ദ്ധര്‍ വരെ നയിക്കുന്ന സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.നിര്‍മിത ബുദ്ധി വിനിയോഗത്തില്‍ ഉള്‍പ്പെടെ മന്ത്രിസഭാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.
പരസ്പരം ആശയങ്ങളും അനുഭവങ്ങളും പങ്ക് വെച്ച് പുതുയുഗ പിറവിക്കായാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും പുതിയ അനുഭവമെന്ന് മന്ത്രി എം. ലിജുവും പ്രതികരിച്ചു.മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കൂടാതെ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, തുടങ്ങിയ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയ്ക്കായി ഐഐഎമ്മില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.
Photo Courtesy - Google











