05:14pm 29 September 2026
NEWS
മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രൻ
05/07/2025  12:58 PM IST
Nasar
മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രൻ


കോഴിക്കോട്: കേരളത്തിലെ ആരോഗ്യ വകുപ്പ് വെൻ്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ. ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ലെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദുബായിയെ എന്തിനാണ് ഹാൾട്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 
രാഷ്ട്രീയം പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കരിക്കുലത്തെ ഉപയോഗിക്കുകയാണ്. വിദ്യാഭ്യാസ മേഖലയെ പൂർണമായും ചുവപ്പ് വൽക്കരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. സൂംബ വിഷയത്തിൽ സർക്കാർ മുട്ടുമടക്കുമെന്ന് ഉറപ്പാണ്. ദേശീയ വിദ്യാഭ്യാസ നയം പഠിപ്പിക്കാൻ സർക്കാർ തയ്യാറാവണം. യുജിസിയുടെ അധികാരവും കുട്ടികളെ പഠിപ്പിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img