09:09am 14 November 2026
NEWS
പ്രവാസി വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാർഹം: ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി
21/05/2026  01:47 PM IST
nila
പ്രവാസി വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാർഹം: ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി

ദോഹ: കേരളത്തിലെ പുതിയ സർക്കാരിൽ പ്രവാസി കാര്യവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തത് ആഗോള മലയാളി സമൂഹത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി. പ്രവാസികളുടെ ദീർഘകാല ആവശ്യങ്ങൾക്കും പ്രതിസന്ധികൾക്കും വേഗത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ പറഞ്ഞു.
​ഗൾഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികൾ തൊഴിൽ പ്രതിസന്ധി, നിയമക്കുരുക്കുകൾ, പുനരധിവാസം, ഇൻഷുറൻസ്-ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന നിർണായക ഘട്ടമാണിത്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
​കൊല്ലം ജില്ലാ നേതാവ് ഹാഷിം അപ്സരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെൻട്രൽ കമ്മിറ്റി നേതാക്കളായ അനിൽ കുണ്ടറ, മുഹമ്മദ് റാഫി, ജില്ലാ നേതാക്കളായ നൗഷാദ്, ഷിബു ഇബ്രാഹിംകുട്ടി, നിഷാദ് നിസാർ, അനസ്, ഫിറോസ്, ജേക്കബ് പത്തനാപുരം, വെട്ടൂർ റിയാസ്, രഞ്ജിത് കൊടിയാട്ട്, മുഖ്യ രക്ഷാധികാരി ജോസ് ചവറ, മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img